പണപ്പെരുപ്പം കുറയുന്നു, സര്‍ക്കാര്‍ ചെലവഴിക്കല്‍ കൂടുന്നു: പ്രതീക്ഷയോടെ വിപണി

മങ്ങിയ പ്രകടനത്തോടെ ഇന്ത്യന്‍ ഓഹരി വിപണി ഒരു സാമ്പത്തിക വര്‍ഷംകൂടി പിന്നിട്ടു. 2024 സാമ്പത്തിക വര്‍ഷത്തെ 39 ശതമാനത്തില്‍ നിന്ന് നേട്ടം 5.35 ശതമാനത്തില്‍ ഒതുങ്ങി. കോര്‍പറേറ്റ് ലാഭത്തിലുണ്ടായ ഇടിവാണ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ താഴോട്ടുള്ള പോക്കിന് ആക്കം കൂട്ടിയത്.
2024 സാമ്പത്തിക വര്‍ഷം കോര്‍പറേറ്റ് ലാഭത്തില്‍ 20 ശതമാനം വര്‍ധന രേഖപ്പെടുത്തിയത് വിപണിയുടെ ശക്തമായ പ്രകടനത്തിന് വഴി തെളിച്ചിരുന്നു. 2025 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യഘട്ടങ്ങളില്‍ ഉറച്ച സമ്പദ്‌വ്യവസ്ഥയുടെ പിന്തുണയില്‍ ശുഭ പ്രതീക്ഷ നില നില്‍ക്കുകയും ചെയ്തു. ഉദാഹരണത്തിന് 2024 ജൂണിലെ നയരേഖയില്‍ റിസര്‍വ് ബാങ്ക് ജിഡിപി വളര്‍ച്ച 7.2 ശതമാനമായാണ് കണക്കാക്കിയത്. എന്നാല്‍ യഥാര്‍ത്ഥ സാമ്പത്തിക സാഹചര്യം അത്ര ഗുണകരമായിരുന്നില്ല. തിരഞ്ഞെടുപ്പു വര്‍ഷം സര്‍ക്കാരിന്റെ പദ്ധതി ചെലവുകള്‍ കുറഞ്ഞത് വളര്‍ച്ചാ സാധ്യതകളെ പ്രതികൂലമായി ബാധിച്ചു. ദേശീയ തിരഞ്ഞെടുപ്പ് ഉള്‍പ്പടെ 10 തിരഞ്ഞെടുപ്പുകളാണ് ഇക്കാലയളവില്‍ നടന്നത്. ഇത് നിലവിലുള്ള പദ്ധതികളെപ്പോലും ബാധിച്ചു. റെവന്യൂ ചെലവുകളിലും നിയന്ത്രണം വന്നു. ഇതിനു പുറമേ, ഉഷ്ണതരംഗവും കാലംതെറ്റിയുള്ള മഴയും കൂടിയ വിലക്കയറ്റവും കാര്‍ഷിക-അനുബന്ധ മേഖലകളെ ബാധിച്ചു.
Content Highlights: Analyzing India`s market performance in FY2025 & the upcoming Q4 results.