ആഗോള, ആഭ്യന്തര സംഘര്‍ഷങ്ങളില്‍ വിപണി: ഇനി പ്രതീക്ഷ വരുമാന വളര്‍ച്ചയില്‍

#വിനോദ് നായര്‍
Photo: Gettyimages
Photo: Gettyimages

ന്തര്‍ദേശീയവും ആഭ്യന്തരവുമായ രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍നിന്ന് ഉയിര്‍ക്കൊണ്ട വെല്ലുവിളികളുടെ പുതിയ തരംഗമാണ് പോയവാരം ദൃശ്യമായത്. റഷ്യയില്‍ അമേരിക്കന്‍ ആയുധങ്ങള്‍ പ്രയോഗിക്കാന്‍ ഡെമോക്രാറ്റുകള്‍ അംഗീകാരം നല്‍കിയതോടെ റഷ്യ-യുക്രെയിന്‍ സംഘര്‍ഷം മൂര്‍ഛിക്കുകയായിരുന്നു. ഉത്തര കൊറിയന്‍ സൈനികരെ യുക്രെയിന്‍ അതിര്‍ത്തിയില്‍ വിന്യസിക്കാനുള്ള റഷ്യയുടെ തീരുമാനത്തിനുള്ള അമേരിക്കയുടെ പ്രതികരണമായിരുന്നു ഇത്. ജനുവരിയില്‍ വൈറ്റ് ഹൗസില്‍ പുതിയ പ്രസിഡന്റ് അധികാരമേല്‍ക്കുന്നതിനു മുമ്പായുള്ള അവസാന വട്ട ശ്രമമായാണ് ഇതിനെ കാണുന്നത്. റഷ്യന്‍ പ്രസിഡന്റ് പുടിന്‍ ഉയര്‍ത്തിയ ആണവായുധ ഭീഷണി ഉള്‍പ്പടെയുള്ള പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന ആഗോള സാഹചര്യം അന്തര്‍ദേശീയ തലത്തിലും ആഭ്യന്തര വിപണിയിലും അസ്ഥിരത ഉണ്ടാക്കിയിരുന്നു. സംഘര്‍ഷത്തിന്  അയവു വന്നതോടെ വിപണി ഭദ്രത വീണ്ടെടുത്തിട്ടുണ്ട്.  

മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ് അസംബ്ലി തെരഞ്ഞെടുപ്പുകള്‍ക്കിടെ ആഭ്യന്തര രാഷ്ട്രീയരംഗവും അസ്ഥിരത നേരിട്ടു. സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ സൃഷ്ടിക്കുന്ന സംഘര്‍ഷം വിപണിയെ ബാധിച്ചിരുന്നില്ല.  ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള ശത്രുത വര്‍ധിച്ചതോടെ യുഎസ് നീതിന്യായ വകുപ്പ് ചുമത്തിയ അദാനി കൈക്കൂലിക്കേസ് രംഗം കൊഴുപ്പിച്ചു. കുറഞ്ഞു വന്ന വിദേശ സ്ഥാപന ഓഹരി വില്‍പന ഇതോടെ വര്‍ധിച്ചു. അദാനി ഗ്രൂപ്പിനു പുറമേ ധനകാര്യ സ്ഥാപനങ്ങളുടേയും വ്യാവസായിക സ്ഥാപനങ്ങളുടേയും ഓഹരികളില്‍ ഇടിവുണ്ടായി.

Content Highlights: Analysis of recent market fluctuations in India due to global tensions and domestic political events

Continue reading