സംഘര്‍ഷങ്ങള്‍ അയയുന്നു: ഇനി പ്രതീക്ഷ പാദഫലങ്ങളില്‍

#വിനോദ് നായര്‍
Photo: gettyimages
Photo: gettyimages

സെപ്റ്റംബര്‍ 2024നും ഏപ്രില്‍ 2025നുമിടയില്‍ ഇന്ത്യന്‍ വിപണി ഏകദേശം 21 ശതമാനം നഷ്ടം നേരിട്ടിട്ടുണ്ട്.  കഴിഞ്ഞ ഒന്നര മാസത്തിനിടയില്‍ ഈ നഷ്ടത്തിന്റെ 75 ശതമാനവും തിരികെപ്പിടിക്കാന്‍ കഴിഞ്ഞു. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യം അല്പം സങ്കീര്‍ണ്ണമാണ്. നിഫ്റ്റി 50 സൂചിക വളരെ ചെറിയ ഒരു റെയ്ഞ്ചില്‍ ചാഞ്ചാടിക്കൊണ്ടിരിക്കയാണ്. ഇതു സൂചിപ്പിക്കുന്നത് നിക്ഷേപകര്‍ തീരുമാനമെടുക്കാന്‍ തയാറാകുന്നില്ല എന്നതാണ്. ഒരു പക്ഷേ അവര്‍ വിപണിയില്‍നിന്നു വിട്ടു നില്‍ക്കുന്നതിലൂടെ സൂചിക താഴേക്കു പോകാനുള്ള സാധ്യതയുമുണ്ട്. 

മികച്ച കമ്പനി ഫലങ്ങളും ആഗോള സംഘര്‍ഷങ്ങളില്‍ അയവു വരാനുള്ള സാധ്യതയുമെല്ലാം പരിഗണിച്ചിട്ടും വിപണിയില്‍ വലിയ മുന്നേറ്റം കാണപ്പെടുന്നില്ല. അല്ലെങ്കില്‍ നിക്ഷേപകര്‍ ശുഭാപ്തി വിശ്വാസത്തിലല്ല. കഴിഞ്ഞ സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തിലേയും മൂന്നാം പാദത്തിലേയും നിരാശാജനകമായ ഫലങ്ങള്‍ക്കു ശേഷം നാലാം പാദത്തില്‍ ലഭിച്ച മികച്ച റിസല്‍ട്ട് എല്ലാവരിലും ശുഭ പ്രതീക്ഷ ഉണര്‍ത്തിയിരുന്നു.

Content Highlights: Market Volatility: Navigating Geopolitical Uncertainty and Q1 Earnings Expectations

Continue reading