തീരുവയില്‍ ഹ്രസ്വകാല പ്രതിസന്ധി: വൈകാതെ മുന്നേറ്റം പ്രതീക്ഷിക്കാം

#വിനോദ് നായര്‍
Image: Freepik
Image: Freepik

ഹരികളിലോ മേഖലകളിലോ നിക്ഷേപിക്കുന്നത് പ്രധാനമായും മൂന്ന് ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ്. വളര്‍ച്ചാ സാധ്യത, റിസ്‌ക്, വാല്യുവേഷന്‍ എന്നിവയാണവ. വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ പ്രധാനമായും കേന്ദ്രീകരിച്ചിട്ടുള്ളത് വികസിത രാജ്യങ്ങളിലാണ്. സാമ്പത്തിക പക്വത, രാഷ്ട്രീയ ഘടന, വ്യവസായ നയം, കറന്‍സിയുടെ ഭദ്രത എന്നിവയില്‍ താരതമ്യേന റിസിക് കുറവായതിനാലാണിത്. ഇവിടങ്ങളിലെ സുരക്ഷിതമായ വന്‍കിട ബിസിനസ് മോഡലുകളും, ഭദ്രമായ സമ്പദ് വ്യവസ്ഥയും ധനകാര്യ പ്രാപ്തിയും ആപേക്ഷികമായി ഭേദമാണ്.

ഏറ്റവും കൂടുതല്‍ ആളുകള്‍ ആശ്രയിക്കുന്ന ആഗോള സൂചികയായ MSCI വേള്‍ഡ് ഇന്‍ഡെക്സ്, പ്രധാനമായും കേന്ദ്രീകരിക്കുന്നത് വികസിത വിപണികളെയാണ്. സൂചികയില്‍ 23 വികസിത വിപണികളാണ് ഇപ്പോഴുള്ളത്.  ഓസ്ട്രേലിയ, ഓസ്ട്രിയ, ബെല്‍ജിയം, കാനഡ, ഡെന്‍മാര്‍ക്ക്, ഫിന്‍ലാന്‍ഡ്, ഫ്രാന്‍സ്, ജര്‍മനി, ഹോങ്കോങ്, അയര്‍ലന്‍ഡ്, ഇസ്രായേല്‍, ഇറ്റലി, ജപ്പാന്‍, നെതര്‍ലാന്‍ഡ്സ്, ന്യൂസിലാന്റ്, നോര്‍വേ, പോര്‍ച്ചുഗല്‍, സിങ്കപ്പൂര്‍, സ്പെയിന്‍, സ്വീഡന്‍, സ്വിറ്റ്സര്‍ലാന്‍ഡ്, യുകെ, യുഎസ് എന്നിവയാണ് ഈ രാജ്യങ്ങള്‍. മൊത്തം ഓഹരികളുടെ 70 ശതമാനവും കൈകാര്യം ചെയ്യുന്നത് യുഎസ് വിപണിയാണ്. വികസ്വര വിപണികളുള്ള രാഷ്ട്രങ്ങളില്‍ ഒന്നുപോലും സൂചികയില്‍ ഇടം പിടിച്ചിട്ടില്ല. ഇക്കാരണത്താല്‍ വിദേശ നിക്ഷേപ സ്ഥാനങ്ങളധികവും നിക്ഷേപിക്കുന്നത് ഈ വികസിത രാജ്യങ്ങളിലാണ്. അനിശ്ചിതത്വം വര്‍ധിക്കുമ്പോള്‍ നിക്ഷേപ സ്ഥാപനങ്ങള്‍ വികസിത വിപണികളെയാണ് ആശ്രയിക്കുക.

Content Highlights: Beyond the Tariff: India's Emerging Market Appeal and Investment Landscape.

Continue reading