വിദേശ വിറ്റൊഴിയല്‍ മൂര്‍ധന്യത്തില്‍: അനിശ്ചിതത്വം തുടര്‍ന്നേക്കാം, സ്വീകരിക്കാം ഈ തന്ത്രങ്ങള്‍

അനിശ്ചിതത്വം സൃഷ്ടിച്ച് വിദേശ നിക്ഷേപകര്‍ കൂട്ടത്തോടെ രാജ്യത്തെ വിപണിയില്‍നിന്ന് വീണ്ടും കൂടൊഴിയുന്നത് തുടരുന്നു. ജനുവരിയില്‍ മാത്രം ഇതുവരെ 60,859 കോടി രൂപയുടെ ഓഹരികളാണ് അവര്‍ വിറ്റൊഴിഞ്ഞത്. ജനുവരി 22 വരെയുള്ള കണക്കുള്‍ പരിശോധിച്ചാല്‍ ഒരു ദിവസമൊഴികെ അറ്റ വില്പനക്കാരായിരുന്നു. ജനുവരി രണ്ട് മാത്രമായിരുന്നു ഇതിനൊരു അവപവാദം.
ജനുവരി 14നാണ് സമീപകാലയളവില്‍ ഏറ്റവും വലിയ തുകയുടെ അറ്റ വില്പന നടന്നത്. 8,132 കോടി രൂപ. 21നാകട്ടെ 5,920 കോടി രൂപ മൂല്യമുള്ള ഓഹരികളുടെയും വില്പനക്കാരായി. സമീപ കാലയളവില്‍ ശരാശരി 3,000-4000 കോടി രൂപയ്ക്കു മുകളിലാണ് വില്പന നടക്കുന്നത്. ചൈനയുടെ പിന്നാലെ പോയി 2024ന്റെ അവസാന മാസങ്ങളില്‍ 1.20 ലക്ഷം കോടി രൂപയുടെ വില്പന നടത്തിയതിന് പിന്നാലായാണ് 22 ദിവസംകൊണ്ട് 60,000 കോടിക്കുമുകളിലുള്ള വിറ്റൊഴിയല്‍.
Content Highlights: Foreign Investors Withdraw ₹60,859 Crore from Indian Markets in January