പലിശ കുറയുന്നു: കുറഞ്ഞ നിരക്കില്‍ കാറ് വാങ്ങാം, താരതമ്യം ചെയ്യാം

വാഹനമില്ലാത്ത കുടുംബങ്ങള്‍ അപൂര്‍വമാണ്. ഒരു കാറ് ഉള്ളവര്‍ രണ്ടാമതൊന്നുകൂടി വാങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുന്നു. സിറ്റി ഡ്രൈവിന് ഒരു ഇ.വി കൂടിയിരിക്കട്ടെയെന്ന് മറ്റുചിലര്‍. വരുമാനമായാല്‍ ആദ്യം കാറ് വാങ്ങുന്നതിനെക്കുറിച്ചാണ് മലയാളി ആലോചിക്കുന്നതുതന്നെ. മൊത്തം പണം കൊടുത്ത് കാറ് വാങ്ങുകയെന്നത് പലപ്പോഴും പ്രായോഗികമായെന്നുവരില്ല. റിസര്‍വ് ബാങ്ക് നിരക്കില്‍ കുറവുവരുത്തിയതോടെ പലിശ താഴാന്‍ തുടങ്ങിയിട്ടുണ്ട്. വാഹന നിര്‍മാതാക്കളാണെങ്കില്‍ ഇടയ്ക്കിടെ പുതിയ മോഡലുകളുമായി നിരത്തുകളിലെത്തുന്നു.
ഉത്സവ കാലയളവിലും വര്‍ഷാവസാനവുമൊക്കെയായിരുന്നു വാഹന നിര്‍മാതാക്കള്‍ ഓഫറുകള്‍ പ്രഖ്യാപിച്ചിരുന്നത്. ഇപ്പോഴാകട്ടെ ഓരോ മാസവും വ്യത്യസ്ത ഓഫറുകളുമായി എത്തുന്നു. വിലക്കിഴിവ് വാഗ്ദാനങ്ങള്‍ക്ക് പുറമെ, വായ്പാ പലിശയിലും കുറവ് ലഭിക്കുന്നത് മൊത്തം ചെലവ് കുറയ്ക്കാന്‍ സഹായിക്കും.
Content Highlights: Compare Car Loan Interest Rates from Top Banks in India and Get Tips to Secure the Best Deal