എം.എസ്.എം.ഇകള്‍ക്കുള്ള ഇന്‍ഷുറന്‍സ്: പ്രധാന്യം ചിരിച്ചറിയണം

#സഞ്ജീവ് മന്ത്രി
പ്രതീകാത്മകചിത്രം.
പ്രതീകാത്മകചിത്രം.

എം.എസ്.എം.ഇകള്‍ക്കുള്ള ഇന്‍ഷുറന്‍സിന്റെ പ്രധാന്യത്തെക്കുറിച്ച് ഐസിഐസിഐ ലൊംബാര്‍ ജി.ഐ.സി ലിമിറ്റഡിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ സംസാരിക്കുന്നു.

എസ്.എം.ഇകള്‍ക്ക് ഇന്‍ഷുറന്‍സ് അത്യാവശ്യമായി വരുന്നത് എന്തുകൊണ്ടാണ്? ഇന്‍ഷുറന്‍സിന്റെ കാര്യത്തില്‍ വന്‍കിട കമ്പനികളില്‍നിന്ന് എസ്.എം.ഇകളുടെ ആവശ്യങ്ങള്‍ എപ്രകാരം വ്യത്യാസപ്പെട്ടിരിക്കുന്നു?

ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലാണ് എം.എസ്.എം.ഇകള്‍. വെല്ലുവിളികള്‍ നേരിടുമ്പോഴും ശക്തമായ പ്രതിരോധം ഇവ പ്രകടമാക്കിയിട്ടുണ്ട്. രാജ്യത്തെ ജി.ഡി.പിയുടെ മൂന്നിലൊന്ന് സംഭാവന ചെയ്യുന്ന സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ച നിയന്ത്രിക്കുന്നതുതന്നെ ഇവയാണ്. പ്രതിസന്ധികള്‍ അവരെ കൂടുതല്‍ ദുര്‍ബലമാക്കുന്നു. പണലഭ്യത കൂടുതലുള്ളവയാണ് വന്‍കിട കോര്‍പറേറ്റുകള്‍. അതുകൊണ്ടുതന്നെ റിസ്‌ക് കൈകാര്യം ചെയ്യുന്നതില്‍ അവര്‍ സ്വയംപര്യാപ്തരുമാണ്. അപ്രതീക്ഷിതമായ നഷ്ടങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ചെറുകിടക്കാര്‍ക്ക് കഴിയാറില്ല. നേര്‍ത്ത മാര്‍ജിനുകളില്‍ പ്രവര്‍ത്തിക്കുന്നതിനാലാണിത്. ഇന്‍ഷുറന്‍സ് ഒരു അധികചെലവല്ല, എം.എസ്.എം.ഇകളുടെ ബിസിനസ് തുടര്‍ച്ചക്കുള്ള നിര്‍ണായക സംരക്ഷണമായാണ് പ്രവര്‍ത്തിക്കുന്നത്. 

മത്സരാധിഷ്ഠിത തൊഴില്‍ വിപണിയില്‍ മെഡിക്കല്‍ പരിരക്ഷ പോലെയുള്ള ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പോളിസികള്‍ എം.എസ്.എം.ഇകള്‍ക്ക് അനിവാര്യമായി മാറിയിരിക്കുന്നു. പ്രതിഭകളെ ആകര്‍ഷിക്കുന്നതിനും നിലനിര്‍ത്തുന്നതിനുമുള്ള മൂല്യവത്തായ ഒന്നായി ഇവയെ കാണാം. ഗ്രൂപ്പ് പേഴ്സണല്‍ ആക്സിഡന്റ് (ജി.പി.ഐ) അല്ലെങ്കില്‍ ഗ്രൂപ്പ് മെഡിക്കല്‍ കവറേജ്(ജി.എം.സി)യില്‍ നിക്ഷേപം നടത്താന്‍ വിദഗ്ധര്‍ എം.എസ്.എം.ഇകളെ ശുപാര്‍ശ ചെയ്യുന്നു, പ്രത്യേകിച്ചും നിര്‍മാണ-സേവന മേഖലകളിലുള്ളവയെ. വിജയവും സുസ്ഥിരതയും ഉറപ്പാക്കുന്നതില്‍ ഇന്‍ഷുറന്‍സ് സ്ഥിരവും നിര്‍ണായകവുമായ ഒന്നായി തുടരുന്നു. ഉയര്‍ന്ന വിപണന ചെലവുകളും ബ്രാന്‍ഡ് മൂല്യവും ഉള്ള കോര്‍പറേറ്റുകള്‍ക്ക് പ്രതിഭകളെ ആകര്‍ഷിക്കാനും നിലനിര്‍ത്താനും കഴിയും. അതേസമയം, എം.എസ്.എം.ഇകള്‍ അവരുടെ ജീവനക്കാരെ നിലനിര്‍ത്താന്‍ ഗ്രൂപ്പ് ഹെല്‍ത്ത് ഇന്‍ഷുറന്‍സിനെയും മൂല്യവര്‍ധിത സേവനങ്ങളെയും ആശ്രയിക്കുന്നു.

 പരിരക്ഷകള്‍ ഏതൊക്കെയാണ്? എസ്.എം.ഇകള്‍ക്ക് നിര്‍ബന്ധമെന്ന് കരുതുന്നവ അവയില്‍ ഏതൊക്കെയാണ്?

ആത്മനിര്‍ഭര്‍ ഭാരത് പോലുള്ള പദ്ധതികളിലൂടെ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുമ്പോള്‍ എംഎസ്എംഇകള്‍ക്ക് ഏറെ സാധ്യതകളുണ്ട്. നൂതനവും ഗവേഷണ-പിന്തുണയുള്ളതുമായ സാമ്പത്തിക ഉത്പന്നങ്ങള്‍ നല്‍കി വളര്‍ച്ച സുഗമമാക്കാന്‍ ഐസിഐസിഐ ലൊംബാര്‍ഡ് പ്രതിജ്ഞാബദ്ധമാണ്. റിസ്‌ക് കവറേജ്(sme.icicilimbard.com) നേടുന്നതിനായി എം.എസ്.എം.ഇകള്‍ക്കായി പ്രത്യേകം രൂപകല്‍പന ചെയ്ത ഡിജിറ്റല്‍ പ്ലാറ്റ്ഫോം ഇന്ത്യയില്‍ ആദ്യമായാണ്. 62 മില്യണ്‍ ബിസിനസ് ഉടമകളില്‍ 3 ശതമാനത്തില്‍ താഴെമാത്രമാണ് എസ്.എം.ഇ ഇന്‍ഷുറന്‍സ് ഉള്ളതെന്ന് ഗവേഷണങ്ങള്‍ കാണിക്കുന്നു.

എം.എസ്.എം-കളുടെ വ്യതിരിക്തമായ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ്, വേഗത്തിലുള്ള ക്ലെയിം സെറ്റില്‍മെന്റുകള്‍ പ്രാപ്തമാക്കുന്ന തരത്തിലുള്ള സേവനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. എ.ഐ, ബിഗ് ഡാറ്റ അനലിറ്റിക്സ് എന്നിവയുടെ ഉപയോഗത്തിലൂടെ ഐസിഐസിഐ ലൊംബാര്‍ഡ് പത്ത് പ്രവര്‍ത്തി ദിവസങ്ങള്‍ക്കുള്ളില്‍ അഞ്ച് ലക്ഷം രൂപവരെയുള്ള ക്ലെയിം സെറ്റില്‍മെന്റുകള്‍ വാഗ്ദാനം ചെയ്യുന്നു. വേഗത്തിലുള്ളതും തടസ്സരഹിതവുമായ ക്ലെയിം പണമിടപാടുകള്‍ ഉറപ്പാക്കുന്നു. എം.എസ്.എം.ഇകളുടെ വര്‍ധിച്ചുവരുന്ന ഡിജിറ്റല്‍ ആവശ്യങ്ങള്‍ക്ക് പ്രതികരണമായി, ഗ്രൂപ്പ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, മറൈന്‍ ഇന്‍ഷുറന്‍സ്, ബാധ്യതാ ഇന്‍ഷുറന്‍സ്, എന്‍ജിനിയറിങ് ഇന്‍ഷുറന്‍സ്, തൊഴിലാളികളുടെ നഷ്ടപരിഹാരം, ഡോക്ടര്‍മാര്‍ക്കുള്ള പ്രൊഫഷണല്‍ നഷ്ടപരിഹാരം, പ്രൊപ്പര്‍ട്ടി ഇന്‍ഷുറന്‍സ്, ഞങ്ങളുടെമാത്രം പ്രത്യേകതയായ ബാധ്യതാ ഫ്ളോട്ടര്‍ എന്നിവ ഉള്‍പ്പടെ വിവിധ ബാധ്യതകളില്‍നിന്ന് സംരക്ഷണം വാഗ്ദാനം ചെയ്യുന്നു. എം.എസ്.എം.ഇകള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഇത് നിര്‍ബന്ധമായും ഉണ്ടായിരിക്കണം. തടസ്സങ്ങളില്ലാത്ത ഡിജിറ്റല്‍ അനുഭവം നിലനിര്‍ത്തിക്കൊണ്ടുതന്നെ, അപ്രതീക്ഷിതമായ സാഹചര്യങ്ങളില്‍ നാവിഗേറ്റ് ചെയ്യുന്നതിനും അവരുടെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി തുടരാനും ബിസിനസുകളെ പ്രാപ്തമാക്കുക എന്നതാണ് ലക്ഷ്യം.

എസ്.എം.ഇകള്‍ ഏറെ ഉണ്ടായിട്ടും ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുന്നവരുടെ എണ്ണം കുറവാണ്. എന്തായിരിക്കും കാരണം?

അതിന് പിന്നില്‍ നിരവധി ഘടകങ്ങളുണ്ട്. ഒന്നാമതായി, ഇന്‍ഷുറന്‍സ് ഉത്പന്നങ്ങളെക്കുറിച്ചും അവയുടെ ആനുകൂല്യങ്ങളെക്കുറിച്ചുമുള്ള അവബോധമില്ലായ്മ. പല എം.എസ്.എം.ഇകള്‍ക്കും തങ്ങള്‍ അഭിമുഖീകരിക്കുന്ന റിസ്‌കുകളെക്കുറിച്ചും അവ ലഘൂകരിക്കാന്‍ ഇന്‍ഷുറന്‍സ് എങ്ങനെ സഹായിക്കും എന്നതിനെക്കുറിച്ചും അറിയില്ല. രണ്ടമതായി, ഇന്‍ഷുറന്‍സ് ഉത്പന്നങ്ങളുടെ വിതരണ പരിധി അപര്യാപ്തമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. എം.എസ്.എം.ഇകള്‍ക്ക് പോളിസികള്‍ എടുക്കുന്നതിന് ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നു. മാത്രമല്ല, ലഭ്യമായ ഇന്‍ഷുറന്‍സ് ഉത്പന്നങ്ങള്‍ പലപ്പോഴും എം.എസ്.എം.ഇകളുടെ തനതായ റിസ്‌കുകള്‍ക്ക് പരിരക്ഷ നല്‍കുന്നില്ല. ഇതെല്ലാം അവരെ ഇന്‍ഷുറന്‍സില്‍നിന്ന് പിന്തിരിപ്പിക്കും. ഇവ പരിഹരിക്കുന്നതിന് ഇന്‍ഷുറന്‍സിന്റെ പ്രാധാന്യം ഊന്നിപറയുന്ന വ്യാപകമായ ബോധവത്കരണ ക്യാമ്പനുകള്‍ ആവശ്യമാണ്. ഇന്‍ഷുറന്‍സ് ഒരു അധിക ചെലവല്ലെന്നും മുന്‍കൂട്ടി അറിയാത്ത സാഹചര്യങ്ങളില്‍ തങ്ങളുടെ നിക്ഷേപം സംരക്ഷിക്കുന്നതിനും തടസ്സമില്ലാത്ത ബിസിനസ് ഉറപ്പാക്കുന്നതിനും ഇന്‍ഷുറന്‍സ് അനിവാര്യമാണെന്ന് എസ്.എം.ഇകള്‍ മനസിലാക്കേണ്ടത് അത്യാവശ്യമാണ്.

ഈ മേഖലയിലെ രീതികള്‍, വെല്ലുവിളികള്‍, റിസ്‌ക് എക്സ്പോഷര്‍ എന്നിവ മനസിലാക്കാന്‍ കമ്പനി വിപുലമായ പഠനം നടത്തിയിട്ടുണ്ട്. റിസ്‌കിനെക്കുറിച്ചുള്ള കാഴ്ചപ്പാട്, ഇന്‍ഷുറന്‍സിനെക്കുറിച്ചുള്ള അവബോധവും ആവശ്യകതയും ഇന്‍ഷുറന്‍സ് വേണമെന്ന കാഴ്ചപ്പാട് തുടങ്ങിയവയാണ് തീരുമാനത്തെ സ്വാധീനിക്കുന്നത്. നിര്‍മാണം, വ്യാപാരം, സേവനങ്ങള്‍, ബി.എഫ്.എസ്.ഐ, ഐ.ടി.ഇ.എസ് എന്നീ സുപ്രധാന മേഖലകളിലാണ് പഠനംനടത്തിയത്. ഡിജിറ്റലായി ഇന്‍ഷുറന്‍സ് വാങ്ങാനുള്ള സാധ്യത, ക്ലെയിം തീര്‍പ്പാക്കുന്നതിനുള്ള സമയത്തെക്കുറിച്ചുള്ള ധാരണ എന്നിവ ഇന്‍ഷുറന്‍സ് കവറേജ് ഏര്‍പ്പെടുത്തുന്നതിനുള്ള പ്രധാന തടസ്സങ്ങളായി കണ്ടെത്തലുകള്‍ എടുത്തുകാണിക്കുന്നു.

ഇന്‍ഷുറര്‍മാര്‍ എസ്.എം.ഇ വിപണിയെക്കുറിച്ച് എങ്ങനെയാണ് പുനര്‍വിചിന്തനം ചെയ്യുന്നത്? എസ്.എം.ഇകള്‍ക്കിടെ ഇന്‍ഷുറന്‍സ് വ്യാപനം മെച്ചപ്പെടുത്താന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കേണ്ടത്?

എം.എസ്.എം.ഇകള്‍ക്കിടയില്‍ ഇന്‍ഷുറന്‍സ് വ്യാപനം കാര്യക്ഷമമാക്കുന്നിതന് ബഹുമുഖ സമീപനം ആവശ്യമാണ്. തടസ്സങ്ങളില്ലാത്ത സേവനം ലഭ്യമാക്കുന്നതിനുള്ള പ്രകൃയകളിലൂടെ സാങ്കേതിക സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തി സ്വന്തമായ സംവിധാനങ്ങളിലൂടെ ഈ മേഖലയെ ശാക്തീകരിക്കുന്ന നടപടികളുമായി മുന്നോട്ടുപോകുകയാണ് ഐസിഐസിഐ ലൊംബാര്‍ഡ്. എളുപ്പത്തില്‍ പര്‍ച്ചെയ്സ് ചെയ്യുന്നതോടൊപ്പം ക്ലെയിം സെറ്റില്‍മെന്റിനും പ്രാധാന്യം നല്‍കുന്നു. വിപുലമായ ബോധവത്കരണ കാമ്പയിനും ലക്ഷ്യമിടുന്നു. ചെലവിനേക്കാള്‍ അപകടസാധ്യതകള്‍ പ്രതിരോധിക്കാനുള്ള ഉപകരണമെന്ന നിലയില്‍ ഇന്‍ഷുറന്‍സിന്റെ പ്രാധാന്യം ഊന്നിപ്പറയുകയാണ് ലക്ഷ്യം. ബിസിനസ് ഉടമകളുമായി ബന്ധപ്പെട്ട് അവരുടെ ആസ്തികള്‍ എങ്ങനെ സംരക്ഷിക്കാമെന്ന് വിശദീകരിക്കും.

എം.എസ്.എം.ഇകള്‍ റിസ്‌കുകളെക്കുറിച്ച് പൂര്‍ണമായും അവബോധമുള്ളവരായിരിക്കില്ല എന്ന് ഞങ്ങള്‍ മനസിലാക്കുന്നു. റിസ്‌ക് മാനേജുമെന്റിനെക്കുറിച്ച് അവരെ ബോധവത്കരിക്കുക, അവര്‍ അഭിമുഖീകരിക്കാന്‍ സാധ്യതയുള്ള അപകടസാധ്യതകള്‍ മനസിലാക്കുകയും അവ ലഘൂകരിക്കാന്‍ ഇന്‍ഷുറന്‍സ് എങ്ങനെ സഹായിക്കുകയും ചെയ്യുമെന്നും മനസിലാക്കുകയും ചെയ്യുകയെന്നതാണ് ഞങ്ങളുടെ ദൗത്യം. അങ്ങനെ ചെയ്യുന്നതിലൂടെ എം.എസ്.എം.ഇകള്‍ക്കിടയില്‍ ഇന്‍ഷുറന്‍സ് സ്വീകരിക്കുന്നതില്‍ ഗണ്യമായ വര്‍ധന നമുക്ക് സംഭാവന ചെയ്യാന്‍ കഴിയും.

(ഐ.സി.ഐ.സി.ഐ ലൊംബാര്‍ഡ് ജി.ഐ.സി ലിമിറ്റഡിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറാണ് ലേഖകന്‍)

Content Highlights: Insurance offerings for MSMEs