എഫ്.ഡി പലിശയിൽ മാറ്റം വരുത്തി ബാങ്കുകൾ; 8% വരെ നേടാം, നിരക്കുകൾ അറിയാം

#Money Desk
Created with AI
Created with AI

റിസർവ് ബാങ്ക് റിപ്പോ നിരക്കിൽ വീണ്ടും കാൽ ശതമാനം കുറവ് വരുത്തിയതോടെ ബാങ്കുകൾ സ്ഥിര നിക്ഷേപ പലിശ അതിന് ആനുപാതികമായി താഴ്ത്തി. ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, കാനറ ബാങ്ക്, തമിഴ്‌നാട് മർക്കന്റൈൽ ബാങ്ക്, ജന സ്‌മോൾ ഫിനാൻസ് ബാങ്ക് എന്നിവ ഉൾപ്പടെ അഞ്ച് ബാങ്കുകൾ ജനുവരിയിൽ സ്ഥിര നിക്ഷേപ പലിശയിൽ മാറ്റം വരുത്തി.

2025ൽ മൊത്തം 1.25 ശതമാനമാണ് ആർബിഐ റിപ്പോ നിരക്കിൽ കുറവ് വരുത്തിയത്. എസ്ബിഐ, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക് ഉൾപ്പടെയുള്ളവ നേരത്തെതന്നെ എഫ്ഡി പലിശ കുറച്ചിരുന്നു.

Continue reading