വസ്തുവോ, മ്യുച്വൽ ഫണ്ടോ വിറ്റോ? നികുതിയിളവിനുള്ള പുതുക്കിയ സൂചിക പുറത്തുവിട്ടു

ദീർഘകാല മൂലധനനേട്ട നികുതി കണക്കാക്കുന്നതിന് ചെലവ് അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ സൂചിക (കോസ്റ്റ് ഇൻഫ്ളാഷൻ ഇൻഡക്സ്-സിഐഐ) കേന്ദ്ര സർക്കാർ പുറത്തുവിട്ടു.
2021-22 സാമ്പത്തികവർഷത്തെ സൂചിക 317 ആണ്. മുൻവർഷത്തെ സിഐഐ 301 ആയിരുന്നു. ദീർഘകാല മൂലധന നേട്ടവും മൂലധന നഷ്ടവും കണക്കാക്കി നികുതി അടയ്ക്കുന്നതിനാണ് ഈ സൂചിക പ്രയോജനപ്പെടുത്തുന്നത്. കാലകാലങ്ങളിൽ പണപ്പെരുപ്പ നിരക്കുകൾ വിലയിരുത്തി ധനമന്ത്രാലയമാണ് സൂചികയിലെ നമ്പറുകൾ പരിഷ്‌കരിക്കുന്നത്.
വസ്തു, സ്വർണം, ഡെറ്റ് മ്യൂച്വൽ ഫണ്ട് എന്നിവയ്ക്കാണ് ഈ സൂചിക ബാധകമാകുക. മൂന്നുവർഷത്തിൽകൂടുതൽകാലം കൈവശംവെച്ചശേഷം വിൽപന നടത്തുമ്പോൾ ലഭിക്കുന്ന മൂലധന നേട്ടത്തിനാണ് ഇതുപ്രകാരം നികുതി കണക്കാക്കുന്നത്.
2022 ഏപ്രിൽ ഒന്നുമുതലാണ് പുതുക്കിയ സൂചിക ബാധകമാകുക. 2022-23 അസ്സസ്മെന്റ് വർഷത്തേയ്ക്കും തുടർന്നുള്ള വർഷങ്ങൾക്കും ഇത് പ്രയോജനപ്പെടുത്താം.
സൂചികയെക്കുറിച്ച് അറിയാം
ദീർഘകാല മൂലധനനേട്ടത്തിൽനിന്ന് പണപ്പെരുപ്പനിരക്കുകൾ കുറച്ച് ആദായം കണക്കാക്കുന്നതിനാണ്(ഇൻഡക്സേഷൻ ബെനഫിറ്റ്)ഈ സൂചികപ്രകാരം നമ്പർ പുറത്തുവിടുന്നത്. ഓഹരി, ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ട് എന്നിവയിലെ നിക്ഷേപത്തിന് ഇത് ബാധകമാവില്ല. ഈ നിക്ഷേപങ്ങളിൽനിന്നുള്ള ദീർഘകാല മൂലധനനേട്ടത്തിന് ഒരു ലക്ഷംരൂപവരെ ആദായനികുതി അടയ്ക്കേണ്ടതില്ല. അതിനുമുകളിലുള്ള തുകയ്ക്ക് 10ശതമാനമാണ് നികുതി ബാധ്യതയുള്ളത്.
| CII numbers since 2001-02 | ||||
| സാമ്പത്തികവര്‍ഷം | സിഐഐ നമ്പര്‍ | |||
| 2021-22 | 317 | |||
| 2020-21 | 301 | |||
| 2019-20 | 289 | |||
| 2018-19 | 280 | |||
| 2017-18 | 272 | |||
| 2016-17 | 264 | |||
| 2015-16 | 254 | |||
| 2014-15 | 240 | |||
| 2013-14 | 220 | |||
| 2012-13 | 200 | |||
| 2011-12 | 184 | |||
| 2010-11 | 167 | |||
| 2009-10 | 148 | |||
| 2007-08 | 129 | |||
| 2006-07 | 122 | |||
| 2005-06 | 117 | |||
| 2004-05 | 113 | |||
| 2003-04 | 109 | |||
| 2002-03 | 105 | |||
| 2001-02 | 100 | |||
താഴെപ്പറയുന്ന രീതിയില്‍ ഇത് കണക്കാക്കാം
Content Highlights: