കാറ് വാങ്ങാം: ഏത് ബാങ്കില്‍ കുറഞ്ഞ പലിശയില്‍ വായ്പ ലഭിക്കും?

Photo: Gettyimages
Photo: Gettyimages

മധ്യവര്‍ഗക്കാരുടെ സ്വപ്‌നമാണ് കാറ് സ്വന്തമാക്കുകയെന്നത്. ആദ്യമായി കാറു വാങ്ങുന്നവരും ഉയര്‍ന്ന വിലയുള്ള കാറിലേയ്ക്ക് മാറാന്‍ താത്പര്യപ്പെടുന്നവരുമുണ്ടാകും. മൊത്തം പണം കൊടുത്ത് കാറ് വാങ്ങുകയെന്നത് പലപ്പോഴും പ്രായോഗികമായെന്നുവരില്ല. വിലക്കിഴിവ് വാഗ്ദാനങ്ങള്‍ക്ക് പുറമെ, വായ്പാ പലിശയിലും കുറവ് ലഭിക്കും. ചില ബാങ്കുകള്‍ നിശ്ചിത കാലത്തേക്ക് പ്രൊസസിങ് ഫീസ് ഒഴിവാക്കി നല്‍കും. 

മൂന്നു മുതല്‍ അഞ്ച് വര്‍ഷം വരെ കാലയളവിലാണ് കാര്‍ വായ്പ ലഭിക്കുക. ഏഴ് വര്‍ഷം വരെ തിരിച്ചടവ് കാലയളവ് വാഗ്ദാനം ചെയ്യുന്നവരുമുണ്ട്. കാലയളവ് കൂടുംതോറും പ്രതിമാസ തിരിച്ചടവ് തുകയില്‍ കുറവുണ്ടാകും. വാഹനം എളുപ്പത്തില്‍ സ്വന്തമാക്കാന്‍ അതാകും നല്ലതെന്ന് ചിന്തിക്കുന്നവരുണ്ടാകും. മൊത്തം തിരിച്ചടവ് തുകയില്‍ കാര്യമായ വര്‍ധന ഇതുമൂലം ഉണ്ടാകുമെന്നകാര്യം ശ്രദ്ധിക്കുക. 

Content Highlights: Best Car Loan Interest Rates

Continue reading