ലോകത്തിലെ ഏറ്റവും ചെലവേറിയ ടി.വി ഷോ: മുടക്കിയത് 8,300 കോടി

ബിഗ് ബജറ്റ് സിനിമകളുമായി താരതമ്യം ചെയ്യുമ്പോള്‍ സീരീസുകള്‍ക്ക് ചെലവ് വളരെ കുറവാണ്. എന്നാല്‍ ആ മുന്‍ധാരണയെ മാറ്റിമറിച്ചിരിക്കുകയാണ് ലോര്‍ഡ് ഓഫ് റിങ്‌സ്: ദി റിങ്‌സ് ഓഫ് പവര്‍ എന്ന ടിവി ഷോ.
ഷോയുടെ ആദ്യത്തെ സീസണ്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍ 2022 സാണ് സ്ട്രീം ചെയ്തത്. റെഡ് ലൈന്‍ റിപ്പോര്‍ട് പ്രകാരം 8,300 രൂപയായിരുന്നു ആമസോണ്‍ സ്റ്റുഡിയോക്ക് ചെലവായത്. സീസണ്‍ ഒന്നിന്റെ അവകാശം വാങ്ങുന്നതിന് പുറമെ പ്രൊമോഷനുകളും ഈ ചെലവില്‍ ഉള്‍പ്പെടുന്നു. നിര്‍മാണ ചെലവ് മാത്രം 3,800 കോടിയിലധികം രൂപയായെന്ന് കൊളൈഡര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
എട്ട് എപ്പിസോഡുള്ള ഒരു സീസണ് ചെലവ് 480 കോടി രൂപയാണ്. ഏറ്റവും ചെലവേറിയ സിനിമയെന്ന് വിശേഷിപ്പിക്കുന്ന സ്റ്റാര്‍ വാര്‍സ്: ദി ഫോഴ്സ് ഏവെക്കന്‍സ് പോലും റിങ്സ് ഓഫ് പവറിനേക്കാള്‍ കുറഞ്ഞ ബജറ്റിലാണ് ഒരുക്കിയത്.
ഇന്ത്യയിലേക്ക് വരികയായാണെങ്കില്‍ കല്‍കി, എആര്‍ആര്‍, ആദി പുരുഷ് എന്നി ചിത്രങ്ങള്‍ക്ക് റിങ്സ് ഓഫ് പവറിന്റെ പകുതി ചെലവ് പോലും വന്നിട്ടില്ല. 600 കോടിയോളം രൂപയായിരുന്നു ഇതിന്റെ നിര്‍മാണത്തിന് ചെലവായത്.
Content Highlights: worlds most expensive tv show lord of the rings the rings of power