ഓഫര്‍ ഇങ്ങനെയും: കട്ടിങ്ങിന് ഷേവിങ് ഫ്രീ

കടയുടെ മുന്നില്‍ എഴുതിവെച്ചിരിക്കുന്ന പരസ്യവാചകം

അങ്കമാലി: ഒന്നെടുത്താല്‍ ഒന്ന് ഫ്രീ എന്ന് ഉത്പന്നങ്ങളുടെ വില്പന പരസ്യങ്ങള്‍ പൊതുവെ കാണാറുണ്ട്.

എന്നാല്‍ ഒരു കട്ടിങ്ങിന് ഒരു ഷേവിങ് ഫ്രീ എന്ന പരസ്യവാചകം അങ്കമാലിയിലെ ഒരു മുടിവെട്ട് കടയുടെ മുന്നില്‍ എഴുതിവെച്ചിട്ടുണ്ട്. ഇത് വയറ്റിപെഴപ്പിന്റെ പരസ്യവാചകമാണ്.

കൊറോണ ഭയമുള്ളതിനാല്‍ ആളുകള്‍ മുടിവെട്ട് കടയിലേക്ക് കാര്യമായി വരുന്നില്ല. ഇതുമൂലം മുടിവെട്ട് കടക്കാര്‍ ദുരിതത്തിലാണ്.

ആളുകളെ ആകര്‍ഷിക്കാനാണ് കട്ടിങ്ങിന് ഷേവിങ് ഫ്രീ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വ്യാഴാഴ്ച തുടങ്ങിയ ഓഫര്‍ ജൂലായ് 2-ന് അവസാനിക്കും.


 

Content Highlights: