ഡിജിറ്റൽ തട്ടിപ്പ്: പണം നഷ്ടമായവർക്ക് 25,000 രൂപ വരെ ആർബിഐ നഷ്ടപരിഹാരം നൽകും

പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com

ഡിജിറ്റൽ തട്ടിപ്പിന് ഇരയായവർക്ക് 25,000 രൂപവരെ നഷ്ടപരിഹാരം നൽകാൻ റിസർവ് ബാങ്ക്. ഇതുസംബന്ധിച്ച് ആർബിഐ വിജ്ഞാപനം പുറപ്പെടുവിച്ചു. ഡിജിറ്റൽ ഇടപാടുകളിൽ തട്ടിപ്പ് വ്യാപകമാകുന്ന സാഹചര്യത്തിൽ ഉപഭോക്തൃ സംരക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നഷ്ടപരിഹാരം നൽകുന്നത്. അടുത്തവർഷം ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ വരും.

പ്രധാന വ്യവസ്ഥകൾ:

  • 50,000 രൂപവരെയുള്ള തട്ടിപ്പുകൾക്കാണ് നഷ്ടപരിഹാരം ബാധകം.
  • നഷ്ടപ്പെടുന്ന തുകയുടെ 85 ശതമാനം അല്ലെങ്കിൽ പരമാവധി 25,000 രൂപ, ഇതിൽ ഏതാണോ കുറവ് അതായിരിക്കും ലഭിക്കുക.

വ്യവസ്ഥ

വിശദാംശങ്ങൾ

പരമാവധി നഷ്ടപരിഹാരം

₹25,000 വരെ

റിപ്പോർട്ട് ചെയ്യേണ്ട കാലാവധി

തട്ടിപ്പ് നടന്ന് 5 ദിവസത്തിനുള്ളിൽ

അന്വേഷണം

ബാങ്കിന്റെ അന്വേഷണ റിപ്പോർട്ടിനും

നിബന്ധനകൾക്കും വിധേയമായിരിക്കും

നഷ്ടപരിഹാരം

ലക്ഷ്യം

യുപിഐ (UPI), ഇന്റർനെറ്റ് ബാങ്കിംഗ്,

മൊബൈൽ ബാങ്കിംഗ് തട്ടിപ്പുകളിൽ

നിന്ന് സംരക്ഷണം

തട്ടിപ്പുകൾ തടയുന്നതിന് എടുക്കേണ്ട മുൻകരുതൽ സംബന്ധിച്ച മാർഗനിർദേശങ്ങളും ആർബിഐ പുറത്തിറക്കിയിട്ടുണ്ട്.

  • സംശയാസ്പദമായ ഇടപാടുകൾ തത്സമയം തിരിച്ചറിയാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ് എന്നിവ ഉപയോഗിക്കാൻ ബാങ്കുകളെ പ്രോത്സാഹിപ്പിക്കുന്നു.
  • സ്വയമേവയുള്ള തീരുമാനമെടുക്കൽ സംവിധാനങ്ങളുടെ (Automated decision-making systems) സുതാര്യതയും ഉത്തരവാദിത്തവും വർധിപ്പിക്കുക.
  • ഉപഭോക്താവിന്റെ പണം നഷ്ടപ്പെടുന്നതിന് മുൻപ് തന്നെ തട്ടിപ്പ് പാറ്റേണുകൾ തിരിച്ചറിയാനുള്ള സംവിധാനം ബാങ്കുകൾ ഒരുക്കണം.

ഉപഭോക്താക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

  • തട്ടിപ്പ് നടന്നാൽ എത്രയും വേഗം ബാങ്കിനെ അറിയിക്കുക. റിപ്പോർട്ടിംഗ് വൈകുന്നത് നഷ്ടപരിഹാരം ലഭിക്കാനുള്ള സാധ്യത കുറയ്ക്കും.
  • സംശയാസ്പദമായ ലിങ്കുകൾ ക്ലിക്ക് ചെയ്യരുത്. പണം നഷ്ടപ്പെട്ടാൽ അഞ്ച് ദിവസത്തിനുള്ളിൽ പരാതി നൽകണം.

യുപിഐ, ഇന്റർനെറ്റ് ബാങ്കിംഗ് എന്നിവ വ്യാപകമായതോടെ തട്ടിപ്പുകളും കൂടി. ഉപഭോക്താക്കൾക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ബാങ്കുകളുടെ സുരക്ഷാ സംവിധാനങ്ങൾ ആധുനികവൽക്കരിക്കുക എന്ന ലക്ഷ്യവും ആർബിഐക്കുണ്ട്.

Content Highlights: Compensation up to ₹25,000 for cyber fraud victims starting Jan 1, 2026., Applies to fraud amounts up to ₹50,000., Requirement to report fraud within five days for eligibility., Banks mandated to use AI/ML for real-time fraud detection., Emphasis on customer vigilance and timely reporting.