നാല് ലക്ഷത്തിലേറെ വിലയുള്ള ഗൗണില്‍ തിളങ്ങി നിത അംബാനി

വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ ഓഫ് ദി എക്സിബിഷന്‍ ഉദ്ഘാടന ചടങ്ങില്‍ തിളങ്ങി നിത അംബാനി. നിത മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ അംബാനി കുടുംബമാകെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സ്റ്റൈലിഷ് ആയിട്ടായിരുന്നു കുടംബമെത്തിയത്.
ഫ്രഞ്ച് ആഡംബര ബ്രാന്‍ഡായ ക്ലോയിയുടെ ഡിസൈനര്‍ വസ്ത്രമാണ് നിത ധരിച്ചിരുന്നത്. ഇളം തവിട്ട് നിറത്തിലുള്ള ഷീര്‍ സ്ലീവുകളും ഉയര്‍ന്ന നെക്ക്ലൈനുമുള്ള ഫ്‌ളോര്‍ ലെങ്ത് റഫിള്‍ഡ് വസ്ത്രമാണ് ഇവര്‍ തിരഞ്ഞെടുത്തത്. വില 4,90569 രൂപയോളം വരും. ലുക്ക് കൂടുതല്‍ സ്‌റ്റൈലിഷാക്കാനായി 33,200 രൂപയുടെ സ്ട്രാത്ത്ബെറിയുടെ ലെതര്‍ ക്ലച്ചും നിത തിരഞ്ഞെടുത്തു.
അനന്ത് അംബാനി രാധിക മെര്‍ച്ചന്റ് എന്നിവരുടെ വിവാഹഘോഷ ചടങ്ങുകളില്‍ അംബാനി കുടുംബത്തിന്റെ ഫാഷന്‍ തിരഞ്ഞെടുപ്പ് വലിയ ചര്‍ച്ചയായിരുന്നു. ഇതിന് മുമ്പും ഫാഷന്‍ തലക്കെട്ടുകളില്‍ നിത നിറഞ്ഞ് നിന്നിരുന്നു. ജിയോ വേള്‍ഡ് പ്ലാസയില്‍ മനീഷ് മല്‍ഹോത്രയുടെ സ്റ്റോര്‍ ലോഞ്ചിന് നിത ധരിച്ച ബ്രാട്ട് പച്ച സാരി വളരെ ശ്രദ്ധേയമായിരുന്നു.
നിത അംബാനിയോടൊപ്പം റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി, മകള്‍ ഇഷ അംബാനി, ഇഷയുടെ ഭര്‍ത്താവ് ആനന്ദ് പിരാമല്‍ എന്നിവരുമുണ്ടായിരുന്നു.
Content Highlights: nita ambani dress french luxury brand chloe costs over 4 lakhs