12.25 ശതമാനം വരെ നേട്ടവുമായി ഇൻഡെൽ മണിയുടെ കടപ്പത്രം

.
.

കൊച്ചി: കേരളം ആസ്ഥാനമായ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനമായ ഇന്‍ഡെല്‍ മണി, ഓഹരിയാക്കി മാറ്റാനാകാത്ത കടപ്പത്രങ്ങളിലൂടെ (എന്‍സിഡി) 300 കോടി രൂപ സമാഹരിക്കുന്നു.

അടിസ്ഥാന ഇഷ്യു 150 കോടിയുടേതാണെങ്കിലും അധിക തുക സ്വരൂപിക്കാന്‍ അനുമതിയുണ്ട്.ഒക്ടോബര്‍ 13-ന് ആരംഭിക്കുന്ന ഇഷ്യു 28-ന് സമാപിക്കും. പലിശനിരക്ക് പ്രതിവര്‍ഷം 12.25 ശതമാനം വരെയാണ്. മുഖവില 1,000 രൂപ.72 മാസംകൊണ്ട് നിക്ഷേപം ഇരട്ടിക്കുന്ന കടപ്പത്രങ്ങള്‍ക്ക് പ്രതീക്ഷിച്ചതിലധികം ആവശ്യക്കാരുണ്ടായാല്‍ ഇഷ്യു നേരത്തേ അവസാനിക്കും.

റേറ്റിങ് ഏജന്‍സിയായ ഇന്‍ഫോമെറിക്‌സ് ഉയര്‍ന്ന വിഭാഗത്തിലുള്ള ഐവിആര്‍ എ-സ്റ്റേബിള്‍ സുരക്ഷാ റേറ്റിങ് നല്‍കിയിട്ടുണ്ട്. 366 ദിവസം മുതല്‍ 72 മാസം വരെയാണ് കാലാവധി. കുറഞ്ഞ നിക്ഷേപത്തുക 10,000 രൂപ. ഇഷ്യുവിലൂടെ സമാഹരിക്കുന്ന പണം തുടര്‍ വായ്പകള്‍ക്കായും പ്രവര്‍ത്തന വിപുലീകരണത്തിനും വിനിയോഗിക്കുമെന്ന് ഇന്‍ഡെല്‍ മണി എക്‌സിക്യുട്ടീവ് ഡയറക്ടറും സിഇഒയുമായ ഉമേഷ് മോഹനന്‍ പറഞ്ഞു.