വില്പന ടീമിനെ ശാക്തീകരിക്കാന്‍ എഐ തീം സോങുമായി ഐസിഐസിഐ ലൊംബാര്‍ഡ്

വില്പന ടീമുകളുടെ മനോവീര്യം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് ഐസിഐസിഐ ലൊംബാര്‍ഡ് പുറത്തിറക്കിയ തീം സോങ് 'ജീത് കാ വിശ്വാസ്' സോഷ്യല്‍ മീഡിയയില്‍ തരംഗമായി. എഐ സംവിധാനത്തില്‍ തയ്യാറാക്കിയ ഗാനം ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളില്‍ അവതരിപ്പിച്ചിട്ടുണ്ട്.
റേഡിയോ, സോഷ്യല്‍, മീഡിയ ഉള്‍പ്പടെ വിവിധ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ഗാനം പ്രചരിപ്പിക്കുന്നത്. ബിസിനസിലെ സെയില്‍സ് പ്രൊഫഷണലുകളുടെ പങ്ക് ആഘോഷിക്കുന്നതാണ് തീം സോങ്.
എല്ലാ ബിസിനസുകളുടെയും നട്ടെല്ലാണ് സെയില്‍സ് പ്രൊഫഷണലുകള്‍. അവരുടെ അചഞ്ചലമായ മനോഭാവം ആഘോഷിക്കുന്നതിനാണ് ഈ ഗാനം സൃഷ്ടിച്ചിട്ടുള്ളതെന്ന് ഐസിഐസിഐ ലൊംബാര്‍ഡിന്റെ മാര്‍ക്കറ്റിങ്, കോര്‍പറേറ്റ് കമ്യൂണിക്കേഷന്‍സ് ആന്‍ഡ് സിഎസ്ആര്‍ മേധാവി ഷീന കപൂര്‍ പറഞ്ഞു.
അവരുടെ നിരന്തര പരിശ്രമവും അര്‍പ്പണ ബോധവും ബിസിനസ് വിജയത്തില്‍ നിര്‍ണായകമാണ്. നൂതനമായ വിപണന തന്ത്രങ്ങളില്‍ എന്നും മുമ്പന്തിയിലാണ് ഐസിഐസിഐ ലൊംബാര്‍ഡെന്നും ഈ മേഖലയിലെ ആദ്യത്തെ എഐ ജനറേറ്റഡ് കാമ്പയിന്‍ തുടങ്ങുന്നത് കമ്പനിയാണെന്നും അവര്‍ അവകാശപ്പെട്ടു.
തീം സോങ് ഒരു കോടിയോളം പേരിലേയ്ക്ക് എത്തിയതായി കമ്പനി പറയുന്നു. ഐസിഐസിഐ ലൊംബാര്‍ഡിന്റെ സെയില്‍സ്, മാര്‍ക്കറ്റിങ് ടീമിന്റെ പൂര്‍ണമായ ഊര്‍ജത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ജീത് കാ വിശ്വാസ ഗാന പരമ്പര രൂപപ്പെടുത്തിയതെന്ന് കോണ്ടന്റി സഹസ്ഥാപകന്‍ അര്‍ജുന്‍ കുമാര്‍ പറഞ്ഞു.
Content Highlights: ICICI Lombard Unveils AI-Generated Theme Song ‘Jeet Ka Vishvas’