ഡി.എ. വർധന: പ്രതിമാസം 540 രൂപ മുതൽ 1,683 രൂപവരെ ശമ്പളം കൂടും

കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത മൂന്നു ശതമാനം കൂട്ടിയതോടെ അടിസ്ഥാന ശമ്പളത്തിന് ആനുപാതികമായി പ്രതിമാസം 540 രൂപ മുതൽ 1,683 രൂപവരെ അധികമായി ലഭിക്കും. 60 ശതമാനമായിരുന്ന ഡി.എ. ഇതോടെ 63 ശതമാനമാകും. 48 ലക്ഷത്തോളം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്കും 68 ലക്ഷം പെൻഷൻകാർക്കും ഇതിന്റെ നേട്ടം ലഭിക്കും.
പേ ലെവൽ |
|---|
അടിസ്ഥാന
ശമ്പളം
പ്രതിമാസ
വർധന
വാർഷിക
വർധന
Level 1
₹18,000
₹540
₹6,480
Level 2
₹19,900
₹597
₹7,164
Level 3
₹21,700
₹651
₹7,812
Level 4
₹25,500
₹765
₹9,180
Level 6
₹35,400
₹1,062
₹12,744
Level 7
₹44,900
₹1,347
₹16,164
Level 8
₹47,600
₹1,428
₹17,136
Level 9
₹53,100
₹1,593
₹19,116
Level 10
₹56,100
₹1,683
₹20,196
ജീവനക്കാരുടെ അടിസ്ഥാന ശമ്പളം അടിസ്ഥാനമാക്കിയാണ് ക്ഷാമബത്ത കണക്കാക്കുക.
കഴിഞ്ഞ ദിവസം ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് ക്ഷാമബത്ത കൂട്ടാനുള്ള തീരുമാനമെടുത്തത്. ഇതിലൂടെ സർക്കാറിനുണ്ടാകുന്ന മൊത്തം ബാധ്യത 10,016 കോടി രൂപയാണ്.
ജൂലായ് ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെയാണ് വർധന പ്രഖ്യാപിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ജൂലായ് മുതലുള്ള തുക അധികഗഡുവായി അനുവദിക്കും.
Content Highlights: Dearness Allowance (DA) increased by 3%, Total DA raised from 60% to 63%, Monthly salary increase ranges from Rs 540 to Rs 1,683, Benefits 48 lakh central government employees and 68 lakh pensioners, Effective retrospectively from July 1 with arrears.