മിനിമം ബാലൻസ്: 2026ൽ ബാങ്കുകൾ പിഴയായി ഈടാക്കിയത് 7,000 കോടി രൂപ

#Money Desk
പ്രതീകാത്മക ചിത്രം | Photo: Reuters
പ്രതീകാത്മക ചിത്രം | Photo: Reuters

ഴിഞ്ഞ സാമ്പത്തിക വർഷം മിനിമം ബാലൻസ് ഇല്ലാത്തതിന്റെ പേരിൽ ബാങ്കുകൾ പിഴയായി ഈടാക്കിയത് 7,000 കോടി രൂപ. കൂടുതൽ തുക ഈടാക്കിയവരിൽ സ്വകാര്യ ബാങ്കുകളാണ് മുന്നിൽ. സേവിങ്‌സ്, കറന്റ് അക്കൗണ്ടുകളിൽ മിനിമം ശരാശരി ബാലൻസ് നിലനിർത്താത്തവരിൽനിന്നാണ് വൻ തുക പിഴ ഈടാക്കുന്നത്.

സ്വകാര്യ ബാങ്കുകൾ

  • ആകെ ഈടാക്കിയ തുക: 4,948.71 കോടി രൂപ.
  • എച്ച്ഡിഎഫ്‌സി ബാങ്ക്: 1,798.14 കോടി രൂപ (ഏറ്റവും ഉയർന്ന തുക).
  • ആക്‌സിസ് ബാങ്ക്: 1,081.33 കോടി രൂപ.

19 സ്വകാര്യ ബാങ്കുകളിലെ മൊത്തം തുകയുടെ 58 ശതമാനവും (2,879.47 കോടി രൂപ) എച്ച്ഡിഎഫ്സി, ആക്‌സിസ് എന്നീ ബാങ്കുകളാണ് ഈടാക്കിയത്.

  • 2,137.92 കോടി രൂപയാണ് പൊതുമേഖലാ ബാങ്കുകൾ മൊത്തം ശേഖരിച്ചത്.

ശേഖരിച്ച

ആകെ തുക

(കോടി രൂപയിൽ)

സ്വകാര്യ ബാങ്കുകൾ

4,948.71

പൊതുമേഖലാ

ബാങ്കുകൾ

2,137.92

ആകെ

7,086.63

പിഴ ബാധകമല്ലാത്ത അക്കൗണ്ടുകൾ

എല്ലാ അക്കൗണ്ട് ഉടമകൾക്കും ഇത്തരത്തിലുള്ള പിഴ ബാധകമല്ല. കേന്ദ്ര സർക്കാർ നിർദേശ പ്രകാരം ബേസിക് സേവിങ്‌സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ടുകൾക്കും (ബി.എസ്.ബി.ഡി.എ) പ്രധാനമന്ത്രി ജൻധൻ യോജന (പി.എം.ജെ.ഡി.വൈ) അക്കൗണ്ടുകൾക്കും പിഴ ഈടാക്കാറില്ല.

Content Highlights: Total penalty collection reached ₹7,000 crore in 2026., Private banks led the charge with ₹4,948.71 crore., HDFC and Axis banks account for 58% of private bank penalties., Public sector banks collected ₹2,137.92 crore., BSBDA and PMJDY accounts remain exempt from minimum balance penalties.