അടല്‍ പെന്‍ഷന്‍ പദ്ധതിയിലെ ഒരുവര്‍ഷത്തെ ആദായം11ശതമാനം: നിക്ഷേപകന് നേട്ടമുണ്ടോ?

അസംഘടിതമേഖലയിലെ തൊഴിലാളികള്‍ക്കായി സര്‍ക്കാര്‍ അവതരിപ്പിച്ച അടല്‍ പെന്‍ഷന്‍ യോജനയില്‍ മറ്റ് പെന്‍ഷന്‍ പദ്ധതികളേക്കാളും മികച്ചനേട്ടം.
11ശതമാനത്തിലേറെ ആദായമാണ് ഒരുവര്‍ഷത്തിനിടെ പദ്ധതിയില്‍ ലഭിച്ചത്. വിവിധ ഫണ്ടുമാനേജര്‍മാരാണ് പദ്ധതി കൈകാര്യം ചെയ്യുന്നത്. എസ്ബിഐ പെന്‍ഷന്‍ ഫണ്ട് നല്‍കിയ നേട്ടം 11.51ശതമാനമാണ്. യുടിഐ റിട്ടയര്‍മെന്റ് സൊലൂഷന്‍സ് 11.02ശതമാനവും എല്‍ഐസി പെന്‍ഷന്‍ ഫണ്ട് 11.27ശതമാനവും ആദായവുമാണ് പദ്ധതിയില്‍ കൂട്ടിച്ചേര്‍ത്തത്.
കൂടുതല്‍ പെന്‍ഷന്‍ ലഭിക്കുമോ?
60വയസ്സാകുമ്പോള്‍ 1,000 രൂപമുതല്‍ 5,000 രൂപവരെ ഉറപ്പുള്ള പെന്‍ഷന്‍ നല്‍കുന്നതാണ് പദ്ധതി. വരിക്കാരന്‍ അടയ്ക്കുന്ന വിഹിതത്തില്‍നിന്ന് കൂടുതല്‍ ആദായം ലഭിച്ചാല്‍ കൂടുതല്‍ പെന്‍ഷന്‍ ലഭിക്കും.
അതേസമയം, നിക്ഷേപത്തില്‍നിന്ന് ആദായംകുറഞ്ഞാല്‍ നിശ്ചയിച്ചിട്ടുള്ള മിനിമംതുക പെന്‍ഷനായി ലഭിക്കുകയും ചെയ്യും. ആദായത്തില്‍ കുറവുവന്നാല്‍ സര്‍ക്കാര്‍ പണംനല്‍കി നഷ്ടംനികത്തുകയാണ് ചെയ്യുക.
പദ്ധതി തുടങ്ങിയിട്ട് കഴിഞ്ഞ മെയ് മാസത്തില്‍ അഞ്ചുവര്‍ഷം പിന്നിട്ടു. രണ്ടുകോടി പേരാണ് നിലവില്‍ അംഗങ്ങളായുള്ളത്.
ഇന്ത്യക്കാരായ 18നും 40നും വയസ്സിനിടയിലുള്ളവര്‍ക്ക് പദ്ധതിയില്‍ ചേരാന്‍ അവസരമുണ്ട്. 60 വയസ്സുകഴിഞ്ഞാല്‍ ജീവിതകാലംമുഴുവന്‍ പെന്‍ഷന്‍ ലഭിക്കും. അതിനുശേഷം പങ്കാളിക്കും പെന്‍ഷന് അര്‍ഹതയുണ്ട്. ഇരുവരുടെയും കാലശേഷം നോമിനിക്ക് സമാഹരിച്ച തുകമുഴുവന്‍ കൈമാറും.
Content Highlights: