ഗിഫ്റ്റ് സിറ്റിയിലെ ആദ്യ മൾട്ടി-കറൻസി ലൈഫ് ഇൻഷുറൻസ് പ്ലാൻ അവതരിപ്പിച്ച് ഏജീസ് ഫെഡറൽ ലൈഫ് ഇൻഷുറൻസ്

കൊച്ചി: ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ലൈഫ് ഇൻഷുറൻസ് കമ്പനിയായ ഏജീസ് ഫെഡറൽ ലൈഫ് ഇൻഷുറൻസ് ഗിഫ്റ്റ് സിറ്റിയിലെ ഒരു ഇൻഷുറർ നൽകുന്ന ആദ്യ മൾട്ടി-കറൻസി ലൈഫ് ഇൻഷുറൻസ് പ്ലാനായ 'ഓറം അഡ്വാൻ്റേജ് പ്ലാൻ' അവതരിപ്പിച്ചു. ഉപഭോക്താക്കൾക്ക് ലൈഫ് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നതിനൊപ്പം യുഎസ് ഡോളർ, യൂറോ, പൗണ്ട് എന്നിവയിൽ നിക്ഷേപിക്കാനും ഇതിലൂടെ സാധിക്കും. ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര ധനകാര്യ സേവന കേന്ദ്രമായ ഗുജറാത്ത് ഇന്റർനാഷണൽ ഫിനാൻസ് ടെക്-സിറ്റിയിൽ (ഗിഫ്റ്റ് സിറ്റി) ഏജീസ് ഫെഡറൽ ലൈഫ് ഇൻഷുറൻസ് പ്രവർത്തനം ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ സംരംഭം.
ഓറം അഡ്വാന്റേജ് പ്ലാൻ ഒരു യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാനാണ്. അന്താരാഷ്ട്ര ഓഹരികൾ, സ്ഥിരവരുമാന നിക്ഷേപങ്ങൾ, സ്വർണം എന്നിവയുൾപ്പെടെ വിവിധ ആസ്തികളിൽ നിക്ഷേപിക്കാനുള്ള അവസരവും ഈ പദ്ധതിയിലൂടെ ലഭിക്കും. ഇതുവഴി വിവിധ മേഖലകളിലും വ്യത്യസ്ത നിക്ഷേപ വിഭാഗങ്ങളിലുമായി നിക്ഷേപം വൈവിധ്യവത്കരിക്കാനും സാധിക്കും. വിവിധ പ്രീമിയം പേയ്‌മെന്റ് ഓപ്ഷനുകളും ഫണ്ട് സ്ട്രാറ്റജികളും പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ, ലോക്ക്-ഇൻ പിരീഡ് ഇല്ലാത്ത ഭാഗിക പിൻവലിക്കൽ സൗകര്യവും, നിബന്ധനകൾക്ക് വിധേയമായി മെച്യൂരിറ്റി ആനുകൂല്യങ്ങൾ, ലോയൽറ്റി അഡിഷനുകൾ, ഡെത്ത് ബെനഫിറ്റുകൾ എന്നിവയും ഇതിലൂടെ ലഭ്യമാകും.
Content Highlights: geas Federal introduces India's first multi-currency life insurance plan at GIFT City., Offers investment options in US Dollars, Euros, and British Pounds., Combines life insurance cover with global asset investments including international equities and gold., Tailored for NRIs, OCIs, and global investors with a minimum investment starting at 3,000 in chosen currency.