തീമാറ്റിക് ഫണ്ടുകളിലൂടെ ബിഎൻപി പരിബാസ് എഎംസി സമാഹരിച്ചത് 1,200 കോടി

മുംബൈ: ബറോഡ ബിഎൻപി പാരിബാസ് മ്യൂച്വൽ ഫണ്ട് രണ്ട് തീമാറ്റിക് ഫണ്ടുകളിലൂടെ 1,200 കോടി സമാഹരിച്ചു. ഇഎസ്ജി ബെസ്റ്റ്-ഇൻ-ക്ലാസ് സ്ട്രാറ്റജി ഫണ്ട്, ബറോഡ ബിഎൻപി പരിബാസ് സർവീസസ് ഫണ്ട് എന്നിവയുടെ എൻഎഫ്ഒ വഴിയായിരുന്നു സമാഹരണം.
ഇഎസ്ജി ഫണ്ട്: നടപ്പ് സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ അവതരിപ്പിച്ച ബറോഡ ബിഎൻപി പരിബാസ് ഇഎസ്ജി ബെസ്റ്റ്-ഇൻ-ക്ലാസ് സ്ട്രാറ്റജി ഫണ്ട് 640 കോടി രൂപയാണ് നേടിയത്.
സർവീസസ് ഫണ്ട്: അടുത്തിടെ അവസാനിച്ച ബറോഡ ബിഎൻപി പരിബാസ് സർവീസസ് ഫണ്ട് ന്യൂ ഫണ്ട് ഓഫർ വഴി 590 കോടി രൂപയിലധികം സമാഹരിച്ചു.
രാജ്യത്തെ 5,700-ലധികം പിൻ കോഡുകളിൽ നിന്നുള്ള അപേക്ഷകളിലൂടെയാണ് ഇത്രയും തുക സമാഹരിച്ചത്. മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളുടെ സ്വീകാര്യത വൻനഗരങ്ങൾക്കപ്പുറം ഗ്രാമപ്രദേശങ്ങളിലേക്കും ചെറുകിട നഗരങ്ങളിലേക്കുമെത്തിയെന്നതിന്റെ സൂചനയാണിത്.
ഡിജിറ്റലൈസേഷൻ, സാമ്പത്തിക ഉൾക്കൊള്ളൽ (Financial Inclusion), ഹെൽത്ത് കെയർ വിപുലീകരണം, സാങ്കേതികവിദ്യ സ്വീകരിക്കൽ, ലോജിസ്റ്റിക്‌സ്, യാത്ര, ഹോസ്പിറ്റാലിറ്റി, ഉപഭോഗം തുടങ്ങിയ മേഖലകളിലെ അവസരങ്ങളാണ് സർവീസസ് ഫണ്ട് പ്രധാനമായും ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ മൊത്തം മൂല്യവർദ്ധിത വരുമാനത്തിൽ (GVA) ഏറ്റവും വലിയ പങ്കുവഹിക്കുന്ന സേവന മേഖല രാജ്യത്തിന്റെ സാമ്പത്തിക ഭാവിയെ രൂപപ്പെടുത്തുമെന്ന് ബറോഡ ബിഎൻപി പരിബാസ് മ്യൂച്വൽ ഫണ്ട് എംഡിയും സിഇഒയുമായ സഞ്ജയ് ചൂണ്ടിക്കാട്ടുന്നു.
ആഗോളതലത്തിലുള്ള ഇഎസ്ജി മാനദണ്ഡങ്ങൾ (Environmental, Social, and Governance) സംയോജിപ്പിക്കുന്നതിലുള്ള ബിഎൻപി പരിബാസിന്റെ പരിചയം നിക്ഷേപകർക്ക് ദീർഘകാല മൂല്യം ഉറപ്പാക്കാൻ സഹായിക്കുന്നു. ആഗോള ഇഎസ്ജി ചട്ടക്കൂടുകൾ ഉപയോഗിക്കുന്നത് വഴി പ്രാദേശികമായ ഗവേഷണങ്ങൾക്ക് മാത്രം കണ്ടെത്താൻ കഴിയാത്ത സാമ്പത്തിക ഇതര റിസ്‌ക്കുകൾ തിരിച്ചറിയാനും അവ ഒഴിവാക്കാനും സാധിക്കുന്നു. പ്രാദേശിക വിപണിയിലുള്ള ബാങ്ക് ഓഫ് ബറോഡയുടെ ശക്തമായ അടിത്തറയും അന്താരാഷ്ട്ര നിലവാരത്തിലുള്ള റിസ്‌ക് മാനേജ്‌മെന്റും ചേരുമ്പോൾ, നിക്ഷേപ തന്ത്രങ്ങൾക്ക് മികച്ച ഗുണമേന്മയും സുസ്ഥിരതയും നിലനിർത്താനും കഴിയു്ന്നു.
Content Highlights: Baroda BNP Paribas raised 1,200 crore via two thematic funds., ESG Best-in-Class Strategy Fund secured 640 crore., Services Fund raised 590 crore through NFO., Participation spanned over 5,700 pin codes, indicating rural and semi-urban growth., Focus on sectors like digitalization, healthcare, logistics, and hospitality.