ബറോഡ ബിഎന്‍പി പാരിബാസ് ചില്‍ഡ്രന്‍സ് ഫണ്ട് അവതരിപ്പിച്ചു

പ്രതീകാത്മക ചിത്രം | Credits: Getty Images/ iStockphoto
പ്രതീകാത്മക ചിത്രം | Credits: Getty Images/ iStockphoto

മുംബൈ: കുട്ടികളുടെ ഭാവിക്കായി നിക്ഷേപം നടത്താന്‍ ബറോഡ ബിഎന്‍പി പാരിബാസ് ചില്‍ഡ്രന്‍സ് ഫണ്ട് അവതരിപ്പിച്ചു. എന്‍എഫ്ഒ ഡിസംബര്‍ ആറിന് ആരംഭിച്ച് 20ന് അവസാനിക്കും. 

കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ക്കായി ഭാവിയില്‍ ആവശ്യംവരുന്ന തുക കണ്ടെത്താന്‍ സഹായിക്കുകയെന്നതാണ് ലക്ഷ്യം. വിദ്യാഭ്യാസ ചെലവുകള്‍ അതിവേഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഓഹരി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടിലൂടെ പണപ്പെരുപ്പത്തെ അതിജീവിക്കാനുള്ള നേട്ടം സ്വന്തമാക്കാന്‍ കഴിയും. 

മൊത്തം ആസ്തിയില്‍ 80 ശതമാനവും ഓഹരിയിലാകും നിക്ഷേപം നടത്തുക. താഴ്ന്ന മൂല്യത്തില്‍ മികച്ച ഓഹരികള്‍ കണ്ടെത്തി സെക്ടറുകള്‍ക്ക് അതീതമായി നിക്ഷേപം നടത്തുകയെന്ന സമീപനമാകും ഫണ്ട് സ്വീകരിക്കുക. 

അഞ്ച് വര്‍ഷത്തെ നിര്‍ബന്ധിത നിക്ഷേപ കാലയളവ് ഫണ്ടിനുണ്ടാകും. അല്ലെങ്കില്‍ 18 വയസ്സ് പൂര്‍ത്തിയാക്കുകയോ ചെയ്യണം. ഏതാണ് ആദ്യംവരുന്നത് അതാകും നിക്ഷേപം പിന്‍വലിക്കാന്‍ പരിഗണിക്കുക. 

നിഫ്റ്റി 500 ടോട്ടല്‍ റിട്ടേണ്‍ ഇന്‍ഡക്‌സ് അടിസ്ഥാനമാക്കിയാകും ഫണ്ടിന്റെ പ്രവര്‍ത്തനം. പ്രതീഷ് കൃഷ്ണനാണ് ഫണ്ട് കൈകാര്യം ചെയ്യുക. 
 

Content Highlights: Baroda BNP Paribas Childrens Fund NFO