സര്‍വനാശത്തിന്റെ ധൂമകേതു: ഡെറിവേറ്റീവില്‍ നഷ്ടം പെരുകുന്നു, എങ്ങനെ നേട്ടമാക്കാം?

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന് കണക്കുകളെടുത്തപ്പോഴാണ് സുഭാഷിന് നഷ്ടത്തിന്റെ ആഴം ബോധ്യമായത്. പലപ്പോഴായി കിട്ടിയവയെല്ലാം ഓഹരി വിപണിയില്‍ മുടക്കി അതിനകം വന്‍തുകയുടെ നഷ്ടം വരുത്തിവെച്ചിരുന്നു. ബിസിനസില്‍നിന്ന് വരുമാനം വന്നുകൊണ്ടിരുന്നതിനാല്‍ പണത്തിന്റെ കുറവ് അദ്ദേഹം അറിഞ്ഞിരുന്നില്ല. മൊത്തം കണക്കാക്കിയപ്പോഴാണ് ഉള്ളുപിടഞ്ഞത്. നടത്തിയത് 50 ലക്ഷം രൂപയുടെ ഇടപാട്. നഷ്ടം 10 ലക്ഷം!
Content Highlights: Investing in Derivatives: Understanding the Risks and Avoiding Costly Mistakes