പലിശ കുറയുന്നു: സ്ഥിര നിക്ഷേപ പദ്ധതികളില്‍നിന്ന് എങ്ങനെ 10 %വരെ ആദായം നേടാം?

Photo: Gettyimages
Photo: Gettyimages

റിസര്‍വ് ബാങ്ക് വീണ്ടും നിരക്ക് കുറച്ച സാഹചര്യത്തില്‍ വൈകാതെ സ്ഥിര നിക്ഷേപങ്ങളുടെ പലിശയിലും പ്രതിഫലിച്ചേക്കാം. സ്ഥിര വരുമാനം ആശ്രയിച്ചുകഴിയുന്നവരെയാകും ഇത് പ്രധാനമായും ബാധിക്കുക. നിലവിലെ ഉയര്‍ന്ന നിരക്കില്‍ ദീര്‍ഘകാലത്തേക്ക് സ്ഥിര നിക്ഷേപമിട്ട് കൂടുതല്‍ ആദായം ഉറപ്പാക്കാം. ഉയര്‍ന്ന പലിശ നല്‍കുന്ന ചെറുകിട സമ്പാദ്യ പദ്ധതികളും പ്രയോജനപ്പെടുത്താം. അതോടൊപ്പം കടപ്പത്ര അധിഷ്ഠിത നിക്ഷേപ സാധ്യതകളും പരിഗണിക്കാം.

നിലവിലെ സാഹചര്യത്തില്‍ ഹ്രസ്വ-മധ്യ കാലയളവുകളിലുള്ള ഡെറ്റ് ഫണ്ടുകള്‍, ഡൈനാമിക് ബോണ്ട് ഫണ്ടുകള്‍ എന്നിവയാകും അനുയോജ്യം. ദീര്‍ഘകാല ഡെറ്റ് ഫണ്ടുകള്‍ അത്രതന്നെ ആകര്‍ഷകമല്ല. ക്രെഡിറ്റ് റിസ്‌കും കാലയളവ് റിസ്‌കും ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

Content Highlights: Interest rates are dropping. Discover smart investment options like small savings schemes & debt funds to ensure up to 10% returns and secure your financial future.

Continue reading