അഞ്ച് വര്‍ഷംകൊണ്ട് മൂന്നിരട്ടി; ഒരു ലക്ഷം 3.5 ലക്ഷമായി, നിക്ഷേപിക്കാം ഫ്‌ളക്‌സി ക്യാപില്‍

എസ്.ഐ.പിയായി മാസം ഒരു ലക്ഷത്തിലേറെ രൂപ നിക്ഷേപിക്കുന്ന അഭിലാഷ് ഫണ്ടുകളുടെ റിട്ടേണ്‍ കണ്ട് അസ്വസ്ഥനായി. അഞ്ച് വര്‍ഷത്തിനുശേഷം നാട്ടില്‍ സ്ഥിര താമസമാക്കുകയെന്ന ലക്ഷ്യത്തോടെ 2022ലാണ് അദ്ദേഹം നിക്ഷേപം ആരംഭിച്ചത്. അതുകൊണ്ടുതന്നെ കൂടുതല്‍ റിട്ടേണ്‍ നല്‍കിയവ തേടിപ്പിടിക്കാനും മറന്നില്ല. അന്ന് നിക്ഷേപം തുടങ്ങിയ ഫണ്ടുകളില്‍ പലതിനും മുന്‍നിരയിലെ സ്ഥാനം നഷ്ടമായിരിക്കുന്നു. ഇടക്കിടെയുണ്ടാകുന്ന റിട്ടേണിലെ വ്യതിയാനം കണ്ട് പല ഫണ്ടുകളും മാറിമാറി പരീക്ഷിക്കുകയും ചെയ്തു. ആദ്യംതുടങ്ങിവയില്‍ ഒരു ഫണ്ടില്‍ മാത്രമാണ് ഇപ്പോഴും നിക്ഷേപം തുടരുന്നത്. ബാക്കിയുള്ളവയിലെ നിക്ഷേപം പലപ്പോഴായി പിന്‍വലിക്കുകുയും അപ്പപ്പോള്‍ മികച്ച പ്രകടനം കാണിച്ച ഫണ്ടുകളില്‍ വീണ്ടും നിക്ഷേപിക്കുകയും ചെയ്തു.
ഏറെക്കാലമായി നിക്ഷേപകരുടെ ഇഷ്ട ഫണ്ടുകളിലൊന്നായ പരാഗ് പരീഖ് ഫ്‌ളക്‌സി ക്യാപ് ഫണ്ടിലാണ് ഇപ്പോഴും നിക്ഷേപം തുടരുന്നത്. ഫണ്ടുകളുടെ കാറ്റഗറികളെക്കുറിച്ചൊന്നും ബോധവാനല്ലാത്ത അദ്ദേഹത്തിന് അടിപതറിയത് മിഡ് ക്യാപ് സ്‌കീമുകളിലാണ്. ഒന്നര വര്‍ഷത്തിനിടെ തുടങ്ങിയ പല ഫണ്ടുകളും പത്ത് ശതമാനംവരെ നഷ്ടത്തിലാണ് ഓടിക്കൊണ്ടിരിക്കുന്നത്. മറ്റ് പല ഫണ്ടുകളിലും കാര്യമായ മുന്നേറ്റമില്ല.
Content Highlights: Investing in Flexi-Cap Funds: Unlocking Growth Potential Across Market Capitalizations