India-EU വ്യാപാര കരാർ യാഥാർഥ്യമായി: യുഎസിന്‌ തിരിച്ചടി, അടിമുടി മാറാൻ ആഗോള വ്യാപാരം

Image: Freepik
Image: Freepik

അന്താരാഷ്ട്ര വ്യാപാര ചതുരംഗത്തിൽ ഇന്ത്യ പുതിയ യുഗത്തിന് തുടക്കം കുറിക്കുകയാണ്. നീണ്ട 18 വർഷത്തെ അനിശ്ചിതത്വങ്ങൾക്കും കാത്തിരിപ്പിനും വിരാമമിട്ട് യൂറോപ്യൻ യൂണിയനുമായുള്ള സ്വതന്ത്ര വ്യാപാര കരാർ യാഥാർത്ഥ്യമായിരിക്കുന്നു. ആഗോള സമ്പദ്‌വ്യവസ്ഥയിൽ നിർണായകമായ, ആഗോള ജിഡിപിയുടെ 25 ശതമാനവും ആഗോള വ്യാപാരത്തിന്റെ മൂന്നിലൊന്നും പ്രതിനിധീകരിക്കുന്ന രണ്ട് വലിയ സമ്പദ്‌വ്യവസ്ഥകൾ തമ്മിലുള്ള പങ്കാളിത്തമാണ് ഇതോടെ യാഥാർഥ്യമായത്. ഉത്പാദന, സേവന മേഖലകൾക്ക് വൻ ഉത്തേജനം നൽകുന്നതിനൊപ്പം ഇന്ത്യയുടെ കയറ്റുമതി വർധിപ്പിക്കാനും ലക്ഷ്യമിടുന്നു. അമേരിക്കയുമായുള്ള വ്യാപാര തർക്കങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ കരാറിന് വലിയ ഭൗമരാഷ്ട്രീയ പ്രാധാന്യമുണ്ട്. കരാറിൽ ഒപ്പുവെച്ചതായി ജനുവരി 27ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു.

18 വർഷത്തെ കാത്തിരിപ്പ്

Continue reading