കരുത്തോടെ ഇന്ത്യ: ഐ.എം.എഫ് വളർച്ചാ അനുമാനം ഏഴു ശതമാനമായി ഉയർത്തി

#Money Desk
Image:Freepik
Image:Freepik

ഇന്ത്യയുടെ വളർച്ചാ അനുമാനം ഉയർത്തി ഐ.എം.എഫ്. ശക്തമായ ആഭ്യന്തര ഡിമാൻഡും സേവനമേഖലയിലെ മുന്നേറ്റവും ഏഴു ശതമാനം വളർച്ച കൈവരിക്കാൻ സഹായിക്കുമെന്ന് അന്താരാഷ്ട്ര നാണയനിധി പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. നടപ്പുവർഷവും അടുത്തവർഷവും ഇതേ വളർച്ച നിലനിർത്തുമെന്നാണ് വിലയിരുത്തൽ.

യു.എസ്.-ഇറാൻ യുദ്ധം, റഷ്യ-യുക്രൈൻ യുദ്ധം, ഉയർന്ന എണ്ണവില തുടങ്ങിയ പ്രതിസന്ധികൾക്കിടയിലും ഇന്ത്യ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രമുഖ സമ്പദ്‌വ്യവസ്ഥയായി തുടരും. രാജ്യത്തെ അനുകൂലമായ ജനസംഖ്യാഘടന, വികസിക്കുന്ന ആഭ്യന്തരവിപണി, തുടർച്ചയായ ഘടനാപരമായ പരിഷ്കാരങ്ങൾ എന്നിവയാണ് ഇന്ത്യയുടെ സാമ്പത്തികപുരോഗതിയുടെ പ്രധാന കാരണങ്ങൾ.

ജി.ഡി.പി. അനുമാനം

  • നടപ്പു സാമ്പത്തികവർഷത്തെ വളർച്ചാപ്രവചനം 6.4 ശതമാനത്തിൽനിന്ന് 60 ബേസിസ് പോയിന്റ് ഉയർത്തി ഏഴു ശതമാനമാക്കി.
  • 2027-28 (എഫ്.വൈ. 28) സാമ്പത്തികവർഷത്തെ അനുമാനം 6.7 ശതമാനത്തിൽനിന്ന് 30 ബേസിസ് പോയിന്റ് വർധിപ്പിച്ച് ഏഴു ശതമാനമാക്കി.

പ്രധാന കാരണങ്ങൾ:

  • പ്രതീക്ഷിച്ചതിലും ശക്തമായ സാമ്പത്തികവേഗതയും ആഭ്യന്തര ഡിമാൻഡിന്റെ കരുത്തും.
  • സേവനമേഖലയിലെ മികച്ച പ്രകടനം.
  • അനുകൂലമായ ജനസംഖ്യാസവിശേഷതകൾ.വലിയ രീതിയിൽ വികസിച്ചുകൊണ്ടിരിക്കുന്ന ആഭ്യന്തരവിപണിയും സാമ്പത്തികമേഖലയിലെ ഘടനാപരമായ പരിഷ്കാരങ്ങളും.

പ്രധാന സാമ്പത്തിക സൂചകങ്ങൾ

  • ഉപഭോക്തൃവില സൂചിക (സി.പി.ഐ.):
  • നടപ്പു സാമ്പത്തികവർഷം പണപ്പെരുപ്പം ശരാശരി അഞ്ചു ശതമാനമായിരിക്കും.
  • അടുത്തവർഷം 4.4 ശതമാനമായി കുറയും.
  • (ഐ.എം.എഫിന്റെ നടപ്പു സാമ്പത്തികവർഷത്തെ പണപ്പെരുപ്പ അനുമാനം ആർ.ബി.ഐ.യുടെ 5.2 ശതമാനത്തേക്കാൾ കുറവാണ്).

കറന്റ് അക്കൗണ്ട് കമ്മി (സി.എ.ഡി.):

  • 2026 സാമ്പത്തികവർഷത്തിൽ ജി.ഡി.പിയുടെ 0.7 ശതമാനമായിരുന്നത് നടപ്പുവർഷം 1.5 ശതമാനമായി വർധിക്കും.
  • 2028 സാമ്പത്തികവർഷത്തിൽ ഇത് 1.3 ശതമാനമായി കുറയുമെന്ന് പ്രതീക്ഷിക്കുന്നു.

ഐ.എം.എഫിനു പുറമേ മറ്റ് പ്രധാന അന്താരാഷ്ട്ര, പ്രാദേശിക സാമ്പത്തിക ഏജൻസികളും ഇന്ത്യയുടെ വളർച്ചാപ്രവചനനങ്ങൾ ഉയർത്തിയിട്ടുണ്ട്:

  • ആർ.ബി.ഐ.യും വേൾഡ് ബാങ്കും വളർച്ചാ അനുമാനം 7.1 ശതമാനമായി ഉയർത്തി.
  • ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്ക് (എ.ഡി.ബി.), ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ-ഓപ്പറേഷൻ ആൻഡ് ഡെവലപ്‌മെന്റ് (ഒ.ഇ.സി.ഡി.), എസ്. ആൻഡ് പി. (S&P), ഫിച്ച് (Fitch) എന്നിവയും സാമ്പത്തികപ്രവർത്തനം ശക്തമായതിനെത്തുടർന്ന് ഇന്ത്യയുടെ ജി.ഡി.പി. അനുമാനം ഏഴു ശതമാനത്തിലേക്ക് ഉയർത്തിയിട്ടുണ്ട്.

സാമ്പത്തിക

വർഷം 

ഐ.എം.എഫ്

അനുമാനം

മുൻ

പ്രവചനം 

ജി.ഡി.പി വളർച്ച

FY27

(2026-27)

7.0%

6.4% (60 bps

വർധന)

ജി.ഡി.പി വളർച്ച

FY28

(2027-28)

7.0%

6.7% (30 bps

വർധന)

RBI / വേൾഡ് ബാങ്ക്

(ഇന്ത്യ ജി.ഡി.പി)

FY27

7.1%

മുൻ അനുമാനം

ഉയർത്തി

പണപ്പെരുപ്പം

FY27 /

FY28

5.0% /

4.4%

RBI FY27

കണക്കുകൂട്ടൽ:

5.2%

കറന്റ്

അക്കൗണ്ട് കമ്മി

FY27 /

FY28

1.5% /

1.3%

FY26-ൽ 0.7%

ആയിരുന്നു

ആഗോള

ജി.ഡി.പി

വളർച്ച

2026 /

2027

3.1% /

3.4%

2026-ൽ മുൻപ്

3.0% ആയിരുന്നു

വികസിത

രാജ്യങ്ങളുടെ

വളർച്ച

2026 /

2027

2.1% /

1.8%

ജർമ്മനി: 1.3%,

UK: 1.3% (2026)

വളർന്നുവരുന്ന

സമ്പദ്‌വ്യവസ്ഥകൾ

2026 /

2027

3.7% /

4.4%

2025-ൽ 4.5%

ആയിരുന്നു

ശരാശരി ക്രൂഡ്

ഓയിൽ വില

2026 /

2027

$95.74 /

$87.39

2026-ൽ 41%

വർധന

Content Highlights: IMF raises India's GDP growth projection to 7 percent for the current and upcoming fiscal years., Strong domestic demand, service sector momentum, and favorable demographics drive growth., India remains the world's fastest-growing major economy despite global challenges like wars and high oil prices., RBI, World Bank, ADB, and other major agencies also upgraded India's growth outlook to around 7 percent.