ചരമം: തിരൂര്‍ തെയ്യപ്പാട്ടില്‍ റുഖിയ ഹജ്ജുമ്മ

തിരൂര്‍ (മലപ്പുറം): ബി.പി. അങ്ങാടി ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപം തെയ്യപ്പാട്ടില്‍ റുഖിയ ഹജ്ജുമ്മ (80) അന്തരിച്ചു. ഭര്‍ത്താവ്: മുന്‍ സിമന്റ് വ്യാപാരി തെയ്യപ്പാട്ടില്‍ പരേതനായ ഹംസക്കുട്ടി എന്ന കുഞ്ഞിപ്പ ഹാജി.
മക്കള്‍: സാബിറാബി (റിട്ട. അധ്യാപിക കെ.എച്ച്.എം.എച്ച്.എസ്.എസ്. ആലത്തിയൂര്‍), സുനൈഷാബി (റിട്ട. എന്‍ജിനീയര്‍ കേരള വാട്ടര്‍ അതോറിറ്റി), നദീറാബി, താഹിറാബി (അധ്യാപിക എ.എം.എല്‍.പി. സ്‌കൂള്‍ പൊയിലിശ്ശേരി), റഷീദാബി (അധ്യാപിക ജി.എച്ച്.എസ്.എസ്. പട്ടാമ്പി), സെബീബ (അധ്യാപിക, ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍) ഷബാന (എം.ഡി. ആരോണ്‍ ഏജന്‍സീസ്).
മരുമക്കള്‍: യൂസഫലി (ബിസിനസ്, ബി.പി. അങ്ങാടി), മുഹമ്മദ് നാസര്‍ ബി.പി. അങ്ങാടി (റിട്ട. പി.എസ്.സി. ഓഫീസര്‍), കെ.ടി. ബീരാന്‍ (ബിസിനസ് തേഞ്ഞിപ്പാലം),പി. അഷ്‌റഫ് പുതുപ്പള്ളി (റിട്ട. അധ്യാപകന്‍ എസ്.എന്‍. യു.പി. സ്‌കൂള്‍ നന്നമ്പ്ര), അബ്ദുല്‍ ലത്തീഫ് (ബിസിനസ് പട്ടാമ്പി), അബ്ദുല്ലത്തീഫ് പാലക്കാട് (സിവില്‍ എന്‍ജിനീയര്‍ എംകോ ദുബായ്), എം.എം. കബീര്‍ മംഗലം (ബിസിനസ്, ദുബായ്, ചെയര്‍മാന്‍ നിള ഹോളിഡേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്).
Content Highlights: obituary tirur theyyappattil rukhiya hajjumma passed away