ചരമം: പി. കുമാരൻ നായർ

മലപ്പുറം: പഴയകാല സംസ്‌കാരിക-നാടക പ്രവര്‍ത്തകൻ പി. കുമാരന്‍ നായര്‍ (92) അന്തരിച്ചു. എഴുത്തുകാരന്‍ പി. സുരേന്ദ്രന്‍റെ പിതാവാണ്. എടപ്പാള്‍ വട്ടംകുളത്തെ വസതിയിലായിരുന്നു അന്ത്യം.
പൊന്നാനി കൃഷ്ണ പണിക്കര്‍ വായനശാലയുടെയും വിവിധ കലാസമിതികളുടെയും സജീവ പ്രവര്‍ത്തകനായിരുന്നു. ഇടശ്ശേരിയുടെയും മറ്റും നടകങ്ങളുമായി സജീവമായി സഹകരിച്ച അദ്ദേഹം ഇടശ്ശേരിയുടെ 'പൂതപ്പാട്ട്' നിഴല്‍നാടകമായി ആദ്യമായി രംഗത്ത് അവതരിപ്പിച്ചത് ഏറെ ശ്രദ്ധ നേടിയിരുന്നു.
മറ്റുമക്കള്‍: കോമളവല്ലി, പി. സുധാകരന്‍, പരേതയായ സുജാത. സംസ്‌കാരം തിങ്കളാഴ്ച.
Content Highlights: obituary p kumaran nair