ചരമം: കെ.വി. അബൂബക്കര്‍

പുറത്തൂര്‍: തിരൂര്‍ ചേന്നര പെരുന്തിരുത്തി കടവത്തകത്ത് വടക്കെവളപ്പില്‍ കെ.വി. അബൂബക്കര്‍ (89) അന്തരിച്ചു. ഏറെക്കാലം മന്ദം വനിതാ ഇസ്ലാമിയ കോളജ് മാനേജരായിരുന്നു. ജമാഅത്തെ ഇസ്ലാമി അംഗവും മുംബൈ മലയാളി ഹല്‍ഖ മുന്‍ നാസിമുമായിരുന്നു.
ഭാര്യ: സി.പി. ഖദീജ. മക്കള്‍: നൂറുദ്ദീന്‍ കെ.വി. (അധ്യാപകന്‍, പുറത്തൂര്‍ ഗവ. എച്ച്.എസ് എസ്), മുഹമ്മദ് ബാവ (അധ്യാപകന്‍, ജി.എം.എല്‍.പി.എസ് മംഗലം), മുഹമ്മദ് ഇഖ്ബാല്‍ (സീനിയര്‍ റിപ്പോര്‍ട്ടര്‍, മാധ്യമം ബംഗളൂരു), മുഹമ്മദ് സാലിഹ് (അധ്യാപകന്‍, കെ.എച്ച്.എം.എച്ച്.എസ്.എസ് ആലത്തിയൂര്‍). മരുമക്കള്‍: ഫര്‍സാന (പൂക്കാട്ടിരി ), ഫാത്തിമത്ത് സുഹറ (പെരുന്തിരുത്തി), സഹറ ബാനു (പത്തിരിപ്പാല), നസ്‌റുന്നിസ (വള്ളിക്കാഞ്ഞിരം).
ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് പെരുന്തിരുത്തി പുതിയ ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍.
Content Highlights: obituary k.v aboobecker