ചരമം: ശിവരാമൻ കൂനേരി

വള്ളിക്കുന്ന്: കൊടക്കാട് കൂട്ടുമൂച്ചിയിലെ ശിവരാമൻ കൂനേരി (80) അന്തരിച്ചു. കടലുണ്ടി സർവീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറിയും അരിയല്ലൂർ മണ്ഡലം കോൺഗ്രസ് മുൻ പ്രസിഡന്റുമാണ്. സംസ്കാരം ഞായറാഴ്ച വൈകീട്ട് നാലിന് വീട്ടുവളപ്പിൽ. ഭാര്യ: പുന്നത്ത് വിജയലക്ഷ്മി.
മക്കൾ: മനോജ് കുമാർ (സിവിൽ എൻജിനീയർ, കോഴിക്കോട്), മധു (സീനിയർ സബ് എഡിറ്റർ, മാതൃഭൂമി, മലപ്പുറം), ധർമേഷ് (സെയിൽസ് മാനേജർ, ന്യൂ ഇന്ത്യൻ എക്സ്പ്രസ്, കോഴിക്കോട്). മരുമക്കൾ: ഷൈമിനി (ഓഡിറ്റർ സഹകരണ വകുപ്പ്), സീന (അധ്യാപിക, പെംസ് ഇംഗ്ലീഷ് മീഡിയം, പരപ്പനങ്ങാടി), ശുഭാ ഭായി.
Content Highlights: Kodakkad Koottumoochi Sivaraman Kooneri passed away