പോസ്റ്റർ പ്രകാശനംചെയ്തു

വേങ്ങര: വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ യൂത്ത്വിങ് സംഘടിപ്പിക്കുന്ന കുടുംബ സംഗമത്തിന്റെ പോസ്റ്റർ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പ്രകാശനംചെയ്തു.
ജനുവരി 17 ഞായറാഴ്ച തിരുവനന്തപുരം സഫ കൺവെൻഷൻ സെന്ററിലാണ് സംഗമം. പരിപാടിയുടെ ഭാഗമായി ഡിസംബർ അഞ്ചിന് വൈകുന്നേരം വേങ്ങരയിൽ ഫോക്കസ് പ്രൊഫഷണൽ കുടുംബസംഗമം നടക്കും.
പോസ്റ്റർ പ്രകാശനച്ചടങ്ങിൽ എസ്. ഷാഹിർ, കെ.എം. വലീദ്, ഷെരീഫ് പാണക്കാട് തുടങ്ങിയവർ പങ്കെടുത്തു.
Content Highlights: Minister P.K. Kunhalikutty released the poster of the family meet organised by Wisdom Islamic Organisation Youth Wing.