വിസ്ഡം ജില്ലാ ലീഡേഴ്‌സ് ക്യാമ്പ്

വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ ജില്ലാ ലീഡേഴ്‌സ് മീറ്റ് സംസ്ഥാന സെക്രട്ടറി സി.പി. സലിം ഉദ്ഘാടനംചെയ്യുന്നു
വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ ജില്ലാ ലീഡേഴ്‌സ് മീറ്റ് സംസ്ഥാന സെക്രട്ടറി സി.പി. സലിം ഉദ്ഘാടനംചെയ്യുന്നു

വേങ്ങര: ജില്ലാ മുജാഹിദ് ആദർശ സമ്മേളനത്തിന്റെ ഭാഗമായി തോട്ടശ്ശേരിയറ പീസ് കൺവെൻഷൻ സെന്ററിൽ വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ വെസ്റ്റ് ജില്ലാ കമ്മിറ്റി സംഘടിച്ച ജില്ലാ ലീഡേഴ്‌സ് ക്യാമ്പ് സംസ്ഥാനസെക്രട്ടറി സി.പി. സലീം ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് ഹനീഫ ഓടക്കൽ അധ്യക്ഷനായി. യു. മുഹമ്മദ് മദനി, പി.എം. ഷാഹുൽ ഹാമിദ്, അബ്ദുൽ ഖാദർ പറവണ്ണ, ഉമ്മർ ഫാറുഖ് തിരൂരങ്ങാടി, ആസിഫ് സ്വലാഹി, ബഷീർ പരപ്പനങ്ങാടി, എം.സി.സി. ഹാമിദ്, ഹനീഫ അക്കര, ഇസ്മായിൽ തോട്ടശ്ശേരിയറ തുടങ്ങിയവർ പ്രസംഗിച്ചു.

Content Highlights: Wisdom Islamic Organisation Malappuram West District Committee organised a leaders camp at Thottasheriyara Peace Convention Centre in Vengara.