പക്ഷികൾക്കായി നീർക്കുടം സ്ഥാപിച്ചു

മലപ്പുറം: ലോക പരിസ്ഥിതി സംരക്ഷണദിനത്തോടനുബന്ധിച്ച് ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറിയിൽ സീഡ് ക്ലബ്ബും എൻ.ജി.സി.യും ചേർന്ന് പക്ഷികൾക്കായി നീർക്കുടം സ്ഥാപിച്ചു. വേനൽക്കാലത്തുൾപ്പെടെ പക്ഷികൾക്ക് ആവശ്യമായ കുടിവെള്ളം ലഭ്യമാക്കുക, ജീവജാലങ്ങളോടുള്ള കരുതലും സ്നേഹവും കുട്ടികളിൽ വളർത്തുക, പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് നീർക്കുടം സ്ഥാപിച്ചത്.
Content Highlights: Water pots were installed for birds at OUPS Padinjattumuri in Malappuram as part of Environment Protection Day to promote care for wildlife.