താലൂക്ക് വായനമത്സരം

കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നടത്തുന്നതിരൂർ താലൂക്ക്തല വായന മത്സരംസ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം എ.ശിവദാസൻ ഉദ്ഘാടനം ചെയ്യുന്നു
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നടത്തുന്നതിരൂർ താലൂക്ക്തല വായന മത്സരംസ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം എ.ശിവദാസൻ ഉദ്ഘാടനം ചെയ്യുന്നു

തിരൂർ: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നടത്തുന്ന എൽ.പി, യു.പി, വനിത വിഭാഗം തിരൂർ താലൂക്കുതല വായനമത്സരം സംഘടിപ്പിച്ചു. വായനമത്സരം സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം എ. ശിവദാസൻ ഉദ്ഘാടനംചെയ്തു. ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡന്റ്‌ ബാബു മലോൽ അധ്യക്ഷതവഹിച്ചു. താലൂക്കിലെ വിവിധ പഞ്ചായത്ത്, മുനിസിപ്പൽ തലത്തിൽനിന്നും വിജയികളായവരാണ് മത്സരത്തിൽ പങ്കെടുത്തത്. എഴുത്തുപരീക്ഷ, ഓഡിയോ വിഷ്വൽ ക്വിസ് എന്നിവയെ അടിസ്ഥാനമാക്കിയാണ് വായനമത്സരം സംഘടിപ്പിച്ചത്. ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി പി. രവീന്ദ്രൻ, സി. മുരളീധരൻ, വി.വി. സത്യാനന്ദൻ, എ.കെ. സുധാകരൻ, പി.പി. ബിജു, കെ.പി. നൗഷാദ് എന്നിവർ സംസാരിച്ചു.

Content Highlights: Kerala State Library Council organized the taluk level reading competition for LP, UP, and women categories in Tirur.