തേക്കിൽ സുബ്രഹ്മണ്യക്ഷേത്രത്തിൽ ഭാഗവത സപ്‌താഹയജ്ഞത്തിന് തുടക്കം

വള്ളിക്കുന്ന് തേക്കിൽ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞം ദേവകിയമ്മ മെമ്മോറിയൽ മാനേജർ എം. നാരായണൻ ഉദ്ഘാടനം ചെയ്യുന്നു.
വള്ളിക്കുന്ന് തേക്കിൽ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞം ദേവകിയമ്മ മെമ്മോറിയൽ മാനേജർ എം. നാരായണൻ ഉദ്ഘാടനം ചെയ്യുന്നു.

വള്ളിക്കുന്ന്: തേക്കിൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞത്തിന് തുടക്കമായി. ഡിസംബർ ആറുവരെ നീളുന്ന യജ്ഞപരിപാടികൾ ഘോഷയാത്രയോടെയാണ് ആരംഭിച്ചത്. പാലക്കോൾ കേശവൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിച്ചു.

ദേവകിയമ്മ മെമ്മോറിയൽ മാനേജർ എം. നാരായണൻ ഉദ്ഘാടനംചെയ്തു. സ്വാഗതസംഘം ചെയർമാൻ ഐ.പി. സോമസുന്ദരൻ അധ്യക്ഷതവഹിച്ചു. എം. കോമളരാജൻ, ടി. കൃഷ്ണൻകുമാർ, എം.ഐ. രമേശൻ, ഇ. പ്രദീപ്കുമാർ, കെ. വേലായുധൻ, പ്രഭാവതി, ശീല വേലായുധൻ എന്നിവർ സംസാരിച്ചു. ആചാര്യവരണം സി.എം. കരുണാകരൻ നിർവഹിച്ചു. വൈകീട്ട് ഭാഗവതപാരായണവും നടന്നു.

സപ്താഹത്തിന്റെ ഭാഗമായി രണ്ടാംദിവസം ഭഗവദ്ഗീതാ പാരായണം, മൂന്നാംദിവസം സൗന്ദര്യലഹരി ആലാപനം, നാലാംദിവസം നാരായണീയപാരായണം എന്നിവ നടക്കും. അഞ്ചാംദിവസം രുഗ്മിണീസ്വയംവര ഘോഷയാത്ര, തിരുവാതിരക്കളി, കീർത്തനാലാപനം എന്നിവയും ആറാംദിവസം ഭജഗോവിന്ദം, സർവൈശ്വര്യപൂജ എന്നിവയും അരങ്ങേറും.

ഏഴാംദിവസമായ ഡിസംബർ ആറിന് ഉച്ചയ്ക്ക് 12.30-ന് യജ്ഞസമർപ്പണത്തോടെ സപ്താഹയജ്ഞം സമാപിക്കും. എല്ലാ ദിവസവും വിഷ്ണുസഹസ്രനാമ സ്തോത്രപാരായണം, സമൂഹാർച്ചന, ഗ്രന്ഥപൂജ, ഭാഗവതപാരായണം, പ്രഭാഷണം, പ്രസാദ ഊട്ട് എന്നിവയുണ്ടാകും.

Content Highlights: The Srimad Bhagavata Sapthaha Yajnam began at Thekkil Sri Subrahmanya Swami Temple in Vallikkunnu and will conclude on December 6.