എരണാകരനെല്ലൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ശിവപുരാണ യജ്ഞം

പരിയാപുരം എരണാകരനെല്ലൂർ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഏകാദശദിന മഹാ ശിവപുരാണ യജ്ഞത്തോടനുബന്ധിച്ച് നടന്ന പ്രസാദഊട്ട്
പരിയാപുരം എരണാകരനെല്ലൂർ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഏകാദശദിന മഹാ ശിവപുരാണ യജ്ഞത്തോടനുബന്ധിച്ച് നടന്ന പ്രസാദഊട്ട്

താനൂർ : പരിയാപുരം എരണാകരനെല്ലൂർ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നടന്നു വരുന്ന ഭക്തി പ്രഭാഷണം നാലാം ദിവസം പാർവ്വതി പരിണയത്തെക്കുറിച്ച് യജ്ജാചാര്യൻ ദിലീപ് വാസവൻ ഭക്തജനങ്ങളുമായി സംവദിച്ചു. ഡിസംബർ ആറ് വരെ നടത്തപ്പെടുന്ന ശിവപുരാണ യജ്ഞത്തിന്റെ ഭാഗമായി നടന്ന നലാം ദിവസമായ രാവിലെ ഗണപതി ഹേത്തോടെയാണ് തുടക്കമായത്. ശിവസഹസ്രനാമം, ശ്രീഫലപ്രദക്ഷിണം, ശിവപുരാണം,പ്രസാദ ഊട്ട്, ശിവപുരാണം ലളിത സഹസ്രനാമം, ദീപാരാധന, പ്രഭാഷണം നാമജപത്തോടെ സമാപിച്ചു. അഞ്ചാം ദിവസമായ ഇന്ന് (ഞായർ) രുദ്രാഭിഷേക പ്രഭാഷണം നടക്കും. ക്ഷേത്രം തന്ത്രി പാലക്കോൾ ഇല്ലത്ത് നാരായണൽ നമ്പൂതിരി, ക്ഷേത്രം മേൽശാന്തിമാരായ കിരൺ നമ്പൂതിരി, ആശ്ലേഷ് എന്നിവരാണ് ചടങ്ങുകൾക്ക് നേത്യത്വം നൽകുന്നത്. നിത്യേന പ്രസാദ ഊട്ടുമുണ്ട്.

Content Highlights: The Maha Shivapurana Yajnam is underway at the Eranakaranelloor Sree Subrahmanya Swami Temple in Tanur, featuring discourses and rituals.