ജാമിഅയിൽ പവർ ബ്രിഗേഡ് യൂണിറ്റ് ക്യാമ്പ്

എടവണ്ണ: കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗൺസലിങ് സെല്ലിന്റെ കീഴിൽ ജാമിഅ നദ്‌വിയ റെസിഡെൻഷ്യൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തിക്കുന്ന പവർ ബ്രിഗേഡ് യൂണിറ്റ് ത്രിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. സ്വപ്നച്ചിറകുകൾ എന്നപേരിൽ സംഘടിപ്പിച്ച ക്യാമ്പിൽ റോഡ് സുരക്ഷാ ബോധവത്കരണ ക്ലാസുമുണ്ടായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാജിദ് കളത്തിങ്ങൽ ഉദ്ഘാടനംചെയ്തു.
പ്രിൻസിപ്പൽ മൻസൂർ അലി വാളപ്ര അധ്യക്ഷതവഹിച്ചു. കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗൺസിൽ സെൽ ജില്ലാ കോഡിനേറ്റർ കെ. മുഹമ്മദ് യൂനുസ് മുഖ്യാതിഥിയായി. ഡോ. കെ. വാസിൽ, എം. മുഹമ്മദ് അഷ്റഫ്, എം. സുൽഫിക്കർ അലി, എൻ.എസ്.എസ്. കോഡിനേറ്റർ കെ.ടി. സപ്ന, പി. ആയിഷ, പവർ ബ്രിഗേഡ് ലീഡർ പി.കെ. ആദില എന്നിവർ പ്രസംഗിച്ചു.
Content Highlights: A three-day residential camp named Swapnachirakukal was organized by the Power Brigade unit at Jamia Nadwiyya School in Edavanna.