വായനമത്സരം

പെരിന്തല്‍മണ്ണ ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച  വായനാമത്സരം ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം വേണു പാലൂര്‍ ഉദ്ഘാടനം ചെയ്യുന്നു.
പെരിന്തല്‍മണ്ണ ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച വായനാമത്സരം ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം വേണു പാലൂര്‍ ഉദ്ഘാടനം ചെയ്യുന്നു.

അങ്ങാടിപ്പുറം: പെരിന്തൽമണ്ണ താലൂക്ക് ലൈബ്രറി കൗൺസിൽ എൽ.പി., യു.പി., വനിതാ വിഭാഗങ്ങൾക്കായുള്ള വായനമത്സരം നടത്തി. അങ്ങാടിപ്പുറം തരകൻ ഹയർ സെക്കൻഡഡറി സ്കൂളിൽ നടന്ന മത്സരം ജില്ലാ ലൈബ്രറി കൗൺസിൽ അംഗം വേണു പാലൂർ ഉദ്ഘാടനംചെയ്തു. താലൂക്ക് പ്രസിഡന്റ് എം. അമ്മിണി അധ്യക്ഷയായി. കെ.ടി. നാരായണൻ, എം.പി. രാജൻ, കെ. വാസുദേവൻ, എം. മുഹമ്മദ് ബഷീർ, ഒ. കേശവൻ, സുനിൽ പെഴുങ്കാട്, പി. ഹാരിഫ ഹൈദർ, യു. രവി, കെ. ജയപ്രകാശ് എന്നിവർ പ്രസംഗിച്ചു. ജില്ലാതല മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ: എൽ.പി. വിഭാഗം: ഹർദിക് റോവജിത് (എം.യു.പി.എസ്. എരവിമംഗലം), കെ. ഷർഹാൻ അബീർ (എ.എം.എൽ.പി.എസ്. പനങ്ങാങ്ങര), പി. മുഹമ്മദ് അമൻ (ജി.എം.എൽ.പി.എസ്. വടക്കാങ്ങര), ടി. കൃഷ്ണദാസ് (വി.ആർ.യു.പി.എസ്. മുതുകുർശ്ശി), ദേവഹർഷൻ (ജി.എൽ.പി.എസ്. കോഡൂർ). യു.പി വിഭാഗം: നിവേദിത ജ്യോതി, ജെ.ആർ. ഫാത്തിമ മിൻഹ (ജി.എച്ച്.എസ്. മങ്കട), സി.കെ. മുഹമ്മദ് റയാൻ (ടി.ആർ.യു.പി.എസ്. വെങ്ങാട്) എം. അശ്വിൻ (ജി.എം.യു.പി.എസ്. ഒറുവമ്പ്രം), എൻ. ഇഷാൻ ഇബ്രാഹിം (വി.ആർ.എം.എച്ച്.യു.പി.എസ്. പുണർപ്പ), ഇ.അദ്നാൻ (വി.ആർ.യു.പി.എസ്. മുതുകുർശ്ശി) വനിതാവിഭാഗം: ഒ.പി. ഷഹല ഫർസാന (സാംസ്കാരിക വായനശാല, കോഡൂർ, ചെമ്മങ്കടവ്), വി. സ്‌നേഹപ്രഭ (പൂന്താനം സ്മാരക വായനശാല, കീഴാറ്റൂർ), ഐ. ദിവ്യ (പബ്ലിക് ലൈബ്രറി, മങ്കട), ഒ.പി. ഹസീന (ഐ.എൻ.എ. വായനശാല, പുഴക്കാട്ടിരി), സുൽഫത്ത് (യുവചേതന വായനശാല, ചെറുകുളമ്പ്), ലക്ഷ്മി തൊട്ടത്ത് (ലിബർട്ടി ക്ലബ് ആൻഡ് ലൈബ്രറി, വൈലോങ്ങര), ബി. സംഗീത (പബ്ലിക് ലൈബ്രറി, മങ്കട).

Content Highlights: Perinthalmanna Taluk Library Council organized LP, UP, and women's reading competitions at Angadipuram Tarakan Higher Secondary School.