അവയവ -മൃതദേഹ ദാന അവബോധ സെമിനാർ നടത്തി

അവയവദാന അവബോധ സെമിനാർ നഗരസഭാധ്യക്ഷ പദ്മിനി ഗോപിനാഥ് ഉദ്ഘാടനം ചെയ്യുന്നു
അവയവദാന അവബോധ സെമിനാർ നഗരസഭാധ്യക്ഷ പദ്മിനി ഗോപിനാഥ് ഉദ്ഘാടനം ചെയ്യുന്നു

നിലമ്പൂർ: നിലമ്പൂരിനെ സമ്പൂർണ അവയവദാന അവബോധ പ്രദേശമാക്കുന്നതിൻ്റെ ഭാഗമായി അവയവ, മൃതദേഹ ദാന അവബോധ സെമിനാർ നടന്നു. നഗരസഭ അധ്യക്ഷ പദ്മിനി ഗോപിനാഥ് ഉദ്ഘാടനം നടത്തി. അനശ്വര പ്രസിഡൻ്റ് മാത്യു കാരാംവേലി അധ്യക്ഷത വഹിച്ചു. അനശ്വര സെക്രട്ടറി പ്രസാദ് പൊറ്റെക്കാട്, ഗോവർദ്ധനൻ പൊറ്റെക്കാട്, സാദിഖ് അലി എന്നിവർ പ്രസംഗിച്ചു. നഗരസഭ ആരോഗ്യ കാര്യ സമിതി അധ്യക്ഷ മൃതദേഹ ദാന സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഡോ. പ്രവീണ, ഡോ. അഭിരാം ഉണ്ണിത്താൻ എന്നിവർ ക്ലാസ്സെടുത്തു. വിവിധ സ്കൂൾ, കോളേജ് എന്നിവയിൽ നിന്നുള്ള വിദ്യാർഥികളും ചടങ്ങിൽ പങ്കെടുത്തു.

Content Highlights: An awareness seminar on organ and body donation was conducted in Nilambur with the participation of municipality officials, doctors, and students.