ദേശീയ സരസ്‌മേള; പ്രചാരണം തുടങ്ങി

മലപ്പുറം വേങ്ങര കൂരിയാട് നടക്കുന്ന ദേശീയ സരസ്‌മേളയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ മന്ത്രി കെ.എം. ഷാജി ഉദ്ഘാടനംചെയ്യുന്നു
മലപ്പുറം വേങ്ങര കൂരിയാട് നടക്കുന്ന ദേശീയ സരസ്‌മേളയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ മന്ത്രി കെ.എം. ഷാജി ഉദ്ഘാടനംചെയ്യുന്നു

വേങ്ങര: വേങ്ങര കൂരിയാട് നടക്കുന്ന ദേശീയ സരസ്‌മേളയുടെ പ്രചാരണ പ്രവർത്തനങ്ങൾ മന്ത്രി കെ.എം. ഷാജി ഉദ്ഘാടനംചെയ്തു. തലസ്ഥാനത്തെ വഴുതക്കാട്ടെ ട്രിഡ ബിൽഡിങ്ങിൽ കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ വി. വിഘ്‌നേശ്വരിക്കൊപ്പമെത്തിയായിരുന്നു പോസ്റ്റർ പതിച്ച് ഉദ്ഘാടനം നിർവഹിച്ചത്.

പരിപാടിയിൽ കുടുംബശ്രീ ഗവേണിങ് ബോഡിയംഗം വി.കെ.എം. ഷാഫി, ട്രിഡ സെക്രട്ടറി കെ.യു. ബിനി, പബ്‌ളിക് റിലേഷൻസ് ഓഫീസർ ബി. സേതു രാജ്, പ്രോഗ്രാം ഓഫീസർ എം. ലിഷാ മോഹൻ, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ജി. രമേശ് എന്നിവർ പങ്കെടുത്തു.

ഡിസംബർ 22 മുതൽ 31 വരെ മലപ്പുറം വേങ്ങര കൂരിയാട് പനമ്പുഴക്കടുത്തുള്ള പാടത്താണ് പരിപാടികൾ നടക്കുന്നത്.

Content Highlights: Minister inaugurated the promotional campaign for the National Saras Mela to be held at Kooriyad in Vengara from December 22 to 31.