വീണു കിട്ടിയ തുക ഉടമക്ക് തിരിച്ചു നൽകി ശ്രീകുമാരൻ

എടപ്പാൾ: കടയിൽ പോയി വരുമ്പോൾ ടൗണിൽനിന്ന് വീണുകിട്ടിയ 33500 രൂപ പോലീസ് മുഖേന ഉടമക്ക് കൈമാറി ശുകപുരത്തെ എസ്.വി. ശ്രീകുമാരൻ. നടുവട്ടത്തു നിന്നാണ് വാഹനങ്ങൾ കയറിയിറങ്ങി നാശമായി തുടങ്ങിയ നോട്ടുകെട്ടിന്റെ പൊതി ശ്രീകുമാരന്‍ ലഭിച്ചത്.
അദ്ദേഹം ഉടൻ തന്നെ നേരത്തെ പരിചയമുള്ള സർക്കിൾ ഇൻസ്പെക്ടറായ ബഷീർ ചിറക്കലിനോട് വിവരം പറയുകയും അദ്ദേഹത്തിന്റെ നിർദ്ദേശാനുസരണം തുക ചങ്ങരംകുളം പോലീസ് സ്റ്റേഷനിലേൽപ്പിക്കുകയും ചെയ്തു. തുടർന്ന് സമൂഹമാധ്യമം വഴി നടത്തിയ പ്രചാരണത്തിലൂടെ ഉടമസ്ഥനായ തേറയിൽ പ്രിയദർശൻ സ്റ്റേഷനിലെത്തി തുക അദ്ദേഹത്തിന് കൈമാറുകയും ചെയ്തു.
Content Highlights: A man in Edappal handed over lost cash worth Rs 33,500 found on the road to its rightful owner through the police.