അയ്യപ്പൻവിളക്കിനിടെ കുഴഞ്ഞുവീണു മരിച്ചു

സുരേഷ് ബാബു
സുരേഷ് ബാബു

വാഴയൂർ: അയ്യപ്പൻവിളക്കിനിടെ വിളക്ക് ഗ്രൂപ്പിൽപ്പെട്ടയാൾ കുഴഞ്ഞുവീണു മരിച്ചു. പുഞ്ചപ്പാടത്ത് കട്ടയാട്ട് സുരേഷ് ബാബു (58) ആണ് മരിച്ചത്. പെരിങ്ങാവ് കൊടപ്പുറത്ത് അയ്യപ്പൻ വിളക്കിന്റെ പാലക്കൊമ്പ് എഴുന്നള്ളത്തിനിടെ സുരേഷ് ബാബു കുഴഞ്ഞുവീഴുകയായിരുന്നു. കൊണ്ടോട്ടിയിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിതാവ്: പരേതനായ വേലുക്കുട്ടി. മാതാവ്.: മധുര മീനാക്ഷി. ഭാര്യ: സ്മിത. മക്കൾ: അശ്വന്ത്, ആദിദേവ്. സഹോദരങ്ങൾ: വിജയൻ, രാജൻ, സുജാത, സുനിൽകുമാർ.

Content Highlights: A 58-year-old man collapsed and died during the Ayyappan Vilakku festival procession at Vazhayur in Malappuram.