വിമുക്തഭടന് സ്വീകരണം

ഒതായി : ഇന്ത്യൻ ആർമിയിൽനിന്ന് 18 വർഷത്തെ സേവനത്തിനുശേഷം വിരമിച്ച ഹവിൽദാർ കെ.ടി. മുഖ്താറിന് പെരകമണ്ണ ഗവ. ഹൈസ്‌കൂൾ സ്റ്റുഡന്റ് പോലീസ് കെഡേറ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്വീകരണംനൽകി.

അദ്ദേഹം രാജ്യസേവന അനുഭവങ്ങളും സൈനിക ജീവിതത്തിലെ ഓർമ്മകളും പങ്കുവെച്ചു. വിദ്യാർഥികളുടെ സംശയങ്ങൾക്ക് മറുപടിനൽകി. പി.ടി.എ. പ്രസിഡന്റ് പി.കെ. ബുജൈർ അധ്യക്ഷനായി. പ്രഥമാധ്യാപകൻ മുജീബ്റഹ്‌മാൻ പന്തലിങ്ങൽ, എസ്‌.പി.സി. ഗാർഡിയൻ പ്രസിഡന്റ് അഷ്റഫ് പുളിക്കൽ, എസ്‌.എം.സി. വൈസ് ചെയർമാൻ യു. മനോജ്, സ്റ്റാഫ് സെക്രട്ടറി എം. ജലജ, ഡ്രിൽ ഇൻസ്ട്രക്ടർ ഓഫീസർ സൈലേഷ്, ലിറ്റിൽ കൈറ്റ് കോഡിനേറ്റർ സി.ടി. അബ്ദുൽറഹീം, സി.പി.ഒ.മാരായ ജെ.ജെ. രാഹുൽ, പി.പി. നസീറ, പ്ലാറ്റൂൺ ലീഡർമാരായ സി.പി. മുഹമ്മദ് നിഷാൻ, വി.എം. മിത്ര എന്നിവർ സംസാരിച്ചു.