അനസിനെയും റഹീമിനെയും അനുസ്മരിച്ചു

കോട്ടയ്ക്കൽ : കോട്ടപ്പുഴ ടി.കെ. കോളനിയിലെ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ജീവൻ നഷ്ടമായ അനസ് മങ്ങാടൻ, റഹീം വണ്ടൂർ എന്നിവരെ കോട്ടയ്ക്കൽ ബസ് സംയുക്ത ഓണേഴ്‌സ്-തെഴിലാളി കോഡിനേഷൻ കമ്മിറ്റി അനുസ്മരിച്ചു.
ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന ചടങ്ങിൽ പ്രത്യേക പ്രാർഥന നടന്നു. നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ സാജിദ് മങ്ങാട്ടിൽ ഉദ്ഘാടനം ചെയ്തു. വാക്യത്ത് കോയ അധ്യക്ഷനായി. ഇബ്രാഹിം ഹുദവി പറപ്പൂർ പ്രാർഥനയ്ക്ക് നേതൃത്വം നൽകി.
ടി.ടി. മെയ്തീൻകുട്ടി പറപ്പൂർ, ബസ് അസോസിയേഷൻ യൂണിറ്റ് സെക്രട്ടറി യൂസഫ് വടക്കൻ, ശിവാകരൻ, അബ്ബാസ് ഫന്റാസ്റ്റിക്, ബാബു അൽനാസ്, ബസ് തൊഴിലാളി പ്രതിനിധികളായ കബീർ അൽനാസ്, അബ്ബാസ് കോഡൂർ, ഷംസുദ്ധീൻ പി.കെ.ബി., ഷാനവാസ് കെ.പി.ആർ.എൽ., ജാഫർ പി.ടി.ബി., ബസ് അസോസിയേഷൻ നേതാക്കളായ ഷംസു വിലങ്ങലിൽ, എ.പി.പി. ബഷീർ, ലുലു മങ്ങാടൻ എന്നിവർ പങ്കെടുത്തു.