ജവാഹർലാൽ നെഹ്റു അനുസ്മരണവും ക്വിസ് മത്സരവും സംഘടിപ്പിച്ചു

തേഞ്ഞിപ്പലം : കുരങ്ങന്റെ കൈയിൽക്കിട്ടിയ പൂമാലയായി ജനാധിപത്യത്തെ കശാപ്പുചെയ്യുകയാണിപ്പോഴെന്ന് ഡോ. ആർ. സുരേന്ദ്രൻ (ആർസു) പറഞ്ഞു.

കാലിക്കറ്റ് സർവകലാശാലയിൽ പ്രവർത്തിക്കുന്ന മുഹമ്മദ് അബ്ദുറഹിമാൻ ചെയർ ഫോർ സെക്കുലർ സ്റ്റഡീസിന്റെയും മുഹമ്മദ് അബ്ദുറഹിമാൻ മെമ്മോറിയൽ ട്രസ്റ്റ് യൂണിവേഴ്സിറ്റി സോണൽ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ജവാഹർലാൽ നെഹ്റു അനുസ്മരണവും ക്വിസ് മത്സരവും ഉദ്ഘാടനംചെയ്ത് സംസാരിക്കയായിരുന്നു അദ്ദേഹം.ചേളാരി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ അഞ്ചാലൻ അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു.

വള്ളിക്കുന്ന് നിയോജകമണ്ഡലത്തിലെ വിവിധ ഹൈസ്കൂളുകളിൽനിന്നുള്ള വിദ്യാർഥികളെ പങ്കെടുപ്പിച്ച് ക്വിസ് മത്സരവും സംഘടിപ്പിച്ചു. വള്ളിക്കുന്ന് സി.ബി.എച്ച്.എസ്സിലെ എം. പാർവണ, ടീ പാർത്വീവ്, എം.വി.എച്ച്.എസ്. അരിയൂരിലെ ടി.വി. ദിവ്യ, ജി.എസ്. സാഖേത് ചേലേമ്പ്ര എൻ.എൻ.എം. ഹയർസെക്കൻഡറി സ്കൂളിലെ കെ.സി. അവനിനന്ദ, പി. അഭിരാം എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.ചടങ്ങിൽ സംസ്ഥാന അധ്യാപക അവാർഡ് ജേതാവായ ചേളാരി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എ. ജിനേഷിനെ ഉപഹാരം നൽകി ആദരിച്ചു. സോണൽ കമ്മിറ്റി പ്രസിഡന്റ് അഞ്ചാലൻ അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു.