ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം

കൊളപ്പുറം : എ.ആർ.നഗർ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി സംഘടിപ്പിച്ച മുൻ പ്രധാനമന്ത്രിയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതാവുമായിരുന്ന ഇന്ദിരാഗാന്ധിയുടെ നാല്പത്തിരണ്ടാം രക്തസാക്ഷിത്വദിനാചരണം മണ്ഡലംപ്രസിഡന്റ് തെങ്ങിലാൻ ഹംസ ഉദ്ഘാടനംചെയ്തു.

ചടങ്ങിൽ കോൺഗ്രസ് നേതാക്കളായ ഉമ്മൻ ചാണ്ടിയേയും സർദാർ വല്ലഭായ് പട്ടേലിനേയും അനുസ്മരിച്ചു. പുഷ്പാർച്ചനയും പ്രതിജ്ഞയും നടന്നു. മുസ്തഫ പുള്ളിശ്ശേരി അധ്യക്ഷനായി. സുലൈഖ മജീദ്, പി.സി. ഹുസൈൻ ഹാജി, ശ്രീജാ സുനിൽ, കരീം കാമ്പ്രൻ, എൻ.വി. നഫീസ, കൊളക്കാട്ടിൽ ഇബ്രാഹിംകുട്ടി, രാജൻ വാക്കയിൽ, പി.സി. നിയാസ്, വിപിന അഖിലേഷ് തുടങ്ങിയവർ പ്രസംഗിച്ചു.

വേങ്ങര : കോൺഗ്രസ്‌ വേങ്ങര മണ്ഡലം കമ്മിറ്റിയുടെ ഇന്ദിരാഗാന്ധി അനുസ്മരണവും ഐക്യദാർഢ്യ പ്രതിജ്ഞയും കെ.പി.സി.സി. അംഗം പി.എ. ചെറീത് ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്റ്‌. കെ. രാധാകൃഷ്ണൻ അധ്യക്ഷനായി. എ.കെ.എ. നസീർ, പി.പി. സഫീർ ബാബു, സോമൻ ഗാന്ധിക്കുന്ന്, ഒ.കെ. വേലായുധൻ, സുബൈർ ബാവ തുടങ്ങിയവർ പ്രസംഗിച്ചു.