ലൗ പ്ലാസ്റ്റിക്: സ്കൂളും പരിസരവും ശുചീകരിച്ചു

വള്ളിക്കുന്ന് : മാതൃഭൂമി ലൗ പ്ലാസ്റ്റിക് പദ്ധതിയുടെ ഭാഗമായി സ്കൂളും പരിസരവും ശുചീകരിച്ച് പൂർണ ശുചിത്വ വിദ്യാലയമെന്ന ലക്ഷ്യത്തിലേക്ക് ചുവടുവെച്ചു.ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ തരംതിരിച്ച് ഹരിതകർമസേനയ്ക്ക് കൈമാറി.
പ്ലാസ്റ്റിക് മണ്ണിൽ ലയിക്കാത്തതിനാൽ പരിസ്ഥിതിക്കുണ്ടാകുന്ന ആഘാതത്തെക്കുറിച്ച് കുട്ടികൾക്ക് ഹരിതകർമസേന ബോധവത്കരണം നൽകി.ഡീഡ് കോഡിനേറ്റർ പി.വി. മുജീബ്, പി. പൂക്കോയ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.