റോളർ സ്‌കേറ്റിങ് ചാന്പ്യൻഷിപ്പ്; ജില്ലയ്ക്ക് 11 മെഡലുകൾ

രണ്ട് സ്വർണം രണ്ട് വെള്ളിഏഴ് വെങ്കലം

തിരൂരങ്ങാടി : തിരുവനന്തപുരത്ത് നടന്ന സംസ്ഥാന റോളർ സ്‌കേറ്റിങ് ചാമ്പ്യൻഷിപ്പിൽ 11 മെഡലുകൾ നേടി മലപ്പുറം ജില്ലയ്ക്ക് മികച്ച നേട്ടങ്ങൾ.

ഇൻലൈൻ ഫ്രീസ്റ്റൈൽ ഇനത്തിലാണ് ജില്ലയിലെ കുട്ടികൾ രണ്ട് സ്വർണം, രണ്ട് വെള്ളി, ഏഴ് വെങ്കലം എന്നിവയടക്കം കരസ്ഥമാക്കി നേട്ടങ്ങളുണ്ടാക്കിയത്. 15-18 പ്രായപരിധിയിലെ സ്പീഡ് സ്ലാലോം, ക്ലാസിക് സ്ലാലോം ഇനങ്ങളിൽ വെങ്കല മെഡലുകൾ നേടിയ മൂന്നിയൂർ വെളിമുക്ക് കൂഫ സ്വദേശി കെ.പി. മുഹമ്മദ് ഹൻഫിൽ ദേശീയ ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടി.

8-10 പ്രായപരിധിയിലെ പെൺകുട്ടികളുടെ വിഭാഗത്തിൽ ക്ലാസിക് സ്ലാലോം ഇനത്തിൽ തിരൂർ സ്വദേശിനി സയ്യിദത്ത് ഫാത്തിമ ഫൈസ, ആൺകുട്ടികളുടെ വിഭാഗത്തിൽ വെളിമുക്ക് കൂഫ സ്വദേശി കെ.പി. മുഹമ്മദ് ഹാമിൽ എന്നിവർ സ്വർണം നേടി. സ്പീഡ് സ്ലാലോമിൽ കെ.പി. മുഹമ്മദ് ഹാമിൽ വെള്ളി മെഡലും നേടി. സ്പീഡ് സ്ലാലോമിൽ സലീം വെങ്കലം, ക്ലാസിക് സ്ലാലോമിൽ ഹിലാൽ വെങ്കലം, പെൺകുട്ടികളുടെ സ്പീഡ് സ്ലാലോമിൽ ഇഷ സറൂർ വെള്ളി, ക്ലാസിക് സ്ലാലോമിൽ വെങ്കലം, ക്ലാസിക് സ്ലാലോമിൽ ഷെസ ഫാത്തിമ വെങ്കലം, ഐസ ഫെലിൻ ക്ലാസിക് സ്ലാലോമിൽ വെങ്കലം എന്നിവരും ജില്ലക്കായി മെഡലുകൾ നേടി.

മൂന്നിയൂർ കെ.എൽ.എം. റോളർ സ്പോർട്സ് ക്ലബ്ബിലെ താരങ്ങളാണ് ജില്ലയ്ക്കായി നേട്ടങ്ങളുണ്ടാക്കിയത്. താരങ്ങളെ ക്ലബ് ഭാരവാഹികളും ജില്ലാ അസോസിയേഷനും അഭിനന്ദിച്ചു.