പ്രതിസന്ധികളെ തോൽപ്പിച്ച് ഡോക്ടറായി; മുബീനയ്‌ക്ക് നാടിന്റെ സ്‌നേഹാദരം

പൂക്കോട്ടുംപാടം : പരിമിതികളെ നിശ്ചയദാർഢ്യംകൊണ്ട് തോൽപ്പിച്ച് എം.ബി.ബി.എസ്. പഠനം പൂർത്തിയാക്കിയ തേൾപ്പാറ കൊമ്പൻകല്ലിലെ പുലത്ത് മുബീനയ്ക്ക് ജന്മനാടിന്റെ സ്നേഹാദരം. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽനിന്ന് മികച്ച റാങ്കോടെയാണ് മുബീന തന്റെ വൈദ്യശാസ്ത്രപഠനം പൂർത്തിയാക്കിയത്.

കാളികാവ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കേമ്പിൽ രവി സ്വീകരണയോഗം ഉദ്ഘാടനംചെയ്തു. പഞ്ചായത്തംഗം രമ്യ സതീഷ് അധ്യക്ഷയായി. വി.കെ. ബാലസുബ്രഹ്മണ്യൻ, ജോബിൻ തോമസ്, രഞ്ജൻ മാത്യു, ടി.പി. അയ്യപ്പൻ, അബ്ദുൾ ഗഫൂർ, ഇബ്രാഹിം ആലിക്കപറമ്പിൽ, സുലോചന, പി. സുനിത എന്നിവർ പ്രസംഗിച്ചു. പുലത്ത് മുഹമ്മദാലിയുടെയും മൈമൂനയുടെയും മകളാണ് മുബീന.